യൂത്ത് കോൺഗ്രസ് ഹെൽപ്പ് ഡസ്ക്കിന്‍റെ ഭക്ഷണസാധനങ്ങൾ അയ്യപ്പ ഭക്തർക്ക് വിതരണം ചെയ്ത് സി.ആർ മഹേഷ് എംഎല്‍എയും കെ.പി ശ്രീകുമാറും

Jaihind Webdesk
Thursday, January 5, 2023

പത്തനംതിട്ട:യൂത്ത് കോൺഗ്രസ് ഹെൽപ്പ് ഡസ്ക്കിന്‍റെ ഭക്ഷണസാധനങ്ങൾ അയ്യപ്പ ഭക്തർക്ക് വിതരണം ചെയ്ത് സി.ആർ മഹേഷ് എംഎല്‍എയും കെപിസിസി ജനറൽ സെക്രട്ടറി കെ.പി ശ്രീകുമാറും.  കാൽ നടയായി ശബരിമല ദർശനം നടത്തിയതിനുശേഷം  പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസ് ഹെൽപ്പ് ഡസ്ക്ക് സന്ദർശിക്കുകയായിരുന്നു ഇരുവരും.

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെത് മാതൃകാപരമായ പ്രവർത്തനമാണെന്നും ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണമെന്നും സി.ആർ മഹേഷ് എംഎൽഎ പറഞ്ഞു.യൂത്ത് ഹെൽപ്പ് ഡസ്ക് അയ്യപ്പഭക്തർക്ക് ഏറെ സഹായകരമാണെന്നും യൂത്ത് കോൺഗ്രസിൻ്റെ പ്രവർത്തനങ്ങൾ സന്തോഷം നൽകുന്നതായും കെപിസിസി ജന:സെക്രട്ടറി കെ.പി ശ്രീകുമാറും പറഞ്ഞു.

സി.ആർ മഹേഷ് എംഎൽഎയും, കെ.പി ശ്രീകുമാറും ചേർന്ന് അയ്യപ്പ ഭക്തർക്ക് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. മകരവിളക്ക് തീർത്ഥാടനം അവസാനിക്കുന്നത് വരെ ഹെൽപ്പ് ഡസ്ക്ക് 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ട വ്യക്തമാക്കി.  യൂത്ത് കോൺഗ്രസ് നേതാക്കളായ അഖിൽ സന്തോഷ്, മുകേഷ് എം പിള്ള എന്നിവർ സംസാരിച്ചു.