എം.എം മണിയെ സംരക്ഷിക്കുന്ന സിപിഎം നിലപാട് ക്രൂരം, ജനം വിലയിരുത്തട്ടെ: കെ സുധാകരന്‍ എംപി

Jaihind Webdesk
Sunday, July 17, 2022

ന്യൂഡല്‍ഹി: വടകര എംഎല്‍എ കെ.കെ രമയ്‌ക്കെതിരായ മുന്‍ മന്ത്രി എം.എം മണിയുടെ പ്രസ്താവനയിൽ സിപിഎം സ്വീകരിച്ച നിലപാട് ക്രൂരവും നികൃഷ്ടവുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. സിപിഎമ്മെന്ന രാഷ്ട്രീയ പ്രസ്ഥാനം അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ടി.പിചന്ദ്രശേഖരനെന്ന രക്തസാക്ഷിയുടെ ഭാര്യയോടുള്ള പാർട്ടിയുടെ സമീപനം ജനം വിലയിരുത്തട്ടെയെന്നും കെ സുധാകരൻ പറഞ്ഞു. അതേസമയം സിപിഐ ദേശീയ നേതാവ് ആനി രാജയെ എം.എം മണി അധിക്ഷേപിച്ച സംഭവത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിക്കാത്തത് മോശമായെന്നും അദ്ദേഹം പറഞ്ഞു.