സിപിഎമ്മിന്‍റെ ക്വട്ടേഷന്‍ മാഫിയാ ബന്ധം; അന്വേഷണത്തിന് സർക്കാർ തയാറാകണമെന്ന് സണ്ണി ജോസഫ് എംഎല്‍എ

Jaihind Webdesk
Saturday, June 29, 2024

 

കണ്ണൂർ: മനു തോമസ് ഉന്നയിച്ച ആരോപണം അന്വേഷിക്കാൻ സർക്കാർ തയാറാവണമെന്ന് സണ്ണി ജോസഫ് എംഎൽഎ.
മനു തോമസ് വെളിപ്പെടുത്തിയ കാര്യങ്ങൾ പാർട്ടി മാത്രം അന്വേഷിക്കേണ്ട കാര്യമല്ല. കേരളത്തിന്‍റെ നിയമവാഴ്ചയുടെ പ്രശ്നമാണ് മനു തോമസ് പറഞ്ഞിരിക്കുന്നത്. യുവജന കമ്മീഷൻ ചെയർമാൻ, ഖാദി ബോർഡ് വൈസ് ചെയർമാൻ പദവികളിൽ ഇരിക്കുന്നവർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സിപിഎമ്മിന് സ്വർണ്ണക്കടത്ത്- ക്വട്ടേഷൻ മാഫിയകളുമായുള്ള അവിശുദ്ധ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനകീയ സദസ് കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സണ്ണി ജോസഫ് എംഎൽഎ.