മണ്ണുമാഫിയയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെടുന്ന സി.പി.എം പ്രാദേശിക നേതാവിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സി.പി.എം. ചാല ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള കുളത്തറ ബ്രാഞ്ച് സെക്രട്ടറി എ. രാജ്കുമാര്‍ 30,000 രൂപ കൈക്കൂലി വാങ്ങുന്നതും 50,000 രൂപ ആവശ്യപ്പെട്ട് ആ തുക മടക്കി നല്‍കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
കരമനയ്ക്കടുത്തുള്ള ഒരു പുരയിടം നികത്താന്‍ വന്ന മണ്ണുമാഫിയയുടെ വാഹനം തടഞ്ഞ ശേഷമാണ് ഇയാള്‍ പണം ആവശ്യപ്പെട്ടത്. കാലടിയിലുള്ള ഒരു ഫര്‍ണിച്ചര്‍ കടയില്‍ വെച്ച് മണ്ണുമാഫിയ അംഗങ്ങളുമായി രാജ്കുമാര്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു പാവപ്പെട്ട കുടുംബത്തിലെ കല്യാണം നടത്താനാണ് പണം വേണ്ടതെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്.