ആലപ്പുഴയില്‍ സിപിഎം പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; എംഎല്‍എയുടെ സ്റ്റാഫിന് പരുക്ക്

Sunday, March 24, 2024

 

ആലപ്പുഴ: പുറക്കാട് സിപിഎം പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പുറക്കാട് ലോക്കൽ കമ്മിറ്റി ഓഫീസിനു മുന്നിൽ വെച്ചുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് പരുക്കേറ്റു. സിപിഎം ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ അജ്മൽ ഹസനാണ് പരുക്കേറ്റത്.

അംഗൻവാടി നിയമന ക്രമക്കേടിനെക്കുറിച്ച് പ്രവാസിയായ സിപിഎം പ്രവർത്തകനിട്ട എഫ്ബി പോസ്റ്റിനെച്ചൊല്ലിയാണ് തർക്കവും ഏറ്റുമുട്ടലുമുണ്ടായത്. എച്ച്. സലാം എംഎല്‍എയുടെ ഓഫീസ് സ്റ്റാഫ് അംഗം കൂടിയാണ് പരിക്കേറ്റ അജ്മൽ. ഏറ്റുമുട്ടിയ പ്രവർത്തകരെ പിടിച്ചു മാറ്റുന്നതിനിടെയാണ് അജ്മലിന് പരിക്കേറ്റത്.