കണ്ണൂരില്‍ സിപിഎം അക്രമം ; യുഡിഎഫ് സ്ഥാനാർത്ഥിയേയും ബൂത്ത് ഏജന്‍റിനെയും മർദ്ദിച്ചു

Jaihind News Bureau
Monday, December 14, 2020

 

കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പിനിടെ കണ്ണൂരില്‍ വ്യാപക അക്രമം. പരിയാരം പഞ്ചായത്തിലെ മാവിച്ചേരിയിൽ യുഡിഎഫ് ബൂത്ത് ഏജന്‍റിനെ മർദ്ദിച്ചു. ഏഴാം വാർഡിലെ ബൂത്ത് ഏജന്‍റ് നിസാറിനെയാണ് സിപിഎം പ്രവർത്തകർ മർദ്ദിച്ചത്. ഇതേ വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി സിദ്ദിഖ് കെപിയുടെ വീടിനു നേരെ ഇന്നലെ രാത്രി ബോംബേറ് നടന്നിരുന്നു. പയ്യന്നൂർ മുൻസിപാലിറ്റി മൂന്നാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി കച്ചേരി രമേശനെയും സിപിഎം- ഡിവൈഎഫ്ഐ സംഘം മർദ്ദിച്ചു. ബൂത്തിൽ നിന്ന് വലിച്ചുപുറത്തിട്ടായിരുന്നു മർദ്ദനം. മുഴപ്പിലങ്ങാട് ഏട്ടാം വാർഡിൽ യുഡിഎഫ് ചീഫ് എജന്‍റിനും സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റു.