സി പി എം കാക്കയങ്ങാട് ലോക്കല്‍ കമ്മറ്റി അംഗം പാലപ്പുഴ സ്വദേശി എ. രഞ്ജിത്ത്, മുഴക്കുന്ന് സ്വദേശി അക്ഷയ് എന്നിവരാണ് ഇന്നലെ രാത്രി പിടിയിലായത്.ഞായറാഴ്ച്ച രാത്രിയുണ്ടായ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു.സംഭവത്തില്‍ ഷുഹൈബ് വധക്കേസ് പ്രതി ദീപ് ചന്ദുള്‍പ്പടെ 15 പേര്‍ക്കെതിരെ ഇരിട്ടി പൊലീസ് കേസെടുത്തിരുന്നു. ദീപ് ചന്ദിനെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
മൂന്ന് വാഹനങ്ങളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അക്രമി സംഘത്തിന്റെ കാര്‍ മറഞ്ഞു. സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റവരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത