വാക്‌സിന്‍ വിതരണത്തിനിടെ ഡോക്ടറെ മർദ്ദിച്ച കേസ് ; സിപിഎം പ്രവർത്തകന്‍ അറസ്റ്റില്‍

Tuesday, July 27, 2021

ആലപ്പുഴ : നെടുമുടിയില്‍ വാക്‌സിന്‍ വിതരണത്തിനിടെ ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സിപിഎം പ്രവർത്തകന്‍ അറസ്റ്റില്‍. സിപിഎം പ്രവർത്തകനായ വിശാഖ് വിജയനാണ് അറസ്റ്റിലായത്.  കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ശരത് ചന്ദ്രബോസിന്  ശനിയാഴ്ചയാണ് മര്‍ദ്ദനമേറ്റത്. മറ്റ് പ്രതികളായ പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ്, സിപിഎം ലോക്കല്‍ സെക്രട്ടറി രഘുവരന്‍ എന്നിവർ ഒളിവിലെന്നും പൊലീസ്.