‘അക്കൈ വെട്ടും, അക്കാൽ വെട്ടും, അത്തല വെട്ടി ചെങ്കൊടി നാട്ടും’; കൊലവിളി മുദ്രാവാക്യവുമായി സിപിഎം

Jaihind Webdesk
Friday, July 1, 2022

ആലപ്പുഴ: എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് അമ്പലപ്പുഴയിൽ എച്ച് സലാം എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന സിപിഎം പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം.

‘ഇരുളിൻ മറയെ കൂട്ടുപിടിച്ച്, പ്രസ്ഥാനത്തിനു നേരെ വന്നാൽ, അക്കൈ വെട്ടും അക്കാൽ വെട്ടും, അത്തല വെട്ടി ചെങ്കൊടി നാട്ടും…’ എന്നായിരുന്നു കൊലവിളി മുദ്രാവാക്യം.  പ്രകടനത്തിന്‍റെ വീഡിയോ എച്ച് സലാം എംഎല്‍എ ഫേസ്ബുക്കിൽ ലൈവായി പോസ്റ്റ് ചെയ്തിട്ടുണ്ട്.