നെടുംങ്കണ്ടം ഗ്രാമ പഞ്ചായത്ത് യുഡ്എഫ് ഭരണ സമിതിക്കെതിരെ അപവാദ പ്രചാരണവുമായി സിപിഎം; നേതാക്കളെ കരിവാരി തേക്കാൻ ശ്രമം

ഇടുക്കിയിലെ നെടുംങ്കണ്ടം ഗ്രാമ പഞ്ചായത്ത് യുഡ്എഫ് ഭരണ സമിതിക്കെതിരെ സിപിഎം നേതാക്കൾ അപവാദ പ്രചാരണം നടത്തുന്നതായി ആരോപണം. ഗ്രാമ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ വിറളി പൂണ്ട സി പി എം നേതൃത്വം വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യുഡിഎഫ് നേതാക്കളെ കരിവാരി തേക്കാൻ ശ്രമിക്കുന്നതായി നേതൃത്വം പറഞ്ഞു.

സംസ്ഥാനത്തെ മിക്ക ഗ്രാമപഞ്ചായത്തുകൾക്കും മാതൃകയാകുന്ന തരത്തിലുള്ള നിരവധി വികസന പ്രവർത്തനങ്ങളാണ് യു ഡി എഫിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തി വരുന്നത്. എൽ.ഡി.എഫ് ഭരണസമിതി അധികാരത്തിലുള്ളപ്പോൾ നിർമാണം നടത്തിയ പഞ്ചായത്തിലെ പൊതുശ്മശാന നിർമാണത്തിലെ അപാകത മറച്ച് വെച്ചാണ് സി.പി.എം നേതൃത്വം ഭരണസമിതിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. വർഷങ്ങളായി പ്രവർത്തനം നിലച്ച ശ്മശാനത്തിലെ സാമഗ്രികൾ ഉപയോഗപ്രദം അല്ലാത്തതിനാൽ ഇതിന്‍റെ പുനർനിർമാണം യുഡിഎഫ് ഭരണസമിതി തുടങ്ങിയതും സി പി എം നേതാക്കളെ ചൊടിപ്പിച്ചു.

സംസ്ഥാനത്ത് മറ്റെങ്ങും കാണാനാകാത്ത തരത്തിലുള്ള. മാലിന്യ സംസ്‌കരണ പ്ലാന്‍റിന്‍റെ പ്രവർത്തനങ്ങളും. ജൈവവള നിർമാണ യൂണിറ്റിന്‍റെ പ്രവർത്തനവും ജനങ്ങൾ അംഗീകരിച്ചതിന്‍റെ വിറളിയാണ് സി പി എം നേതാക്കൾക്കെന്ന് നെടുംങ്കണ്ടം ഗ്രാമ പഞ്ചായത്ത് ഭരണസമിതി പറഞ്ഞു.

https://youtu.be/5y09LgQ5nvA

UDFNedumkandam Grama Panchayath
Comments (0)
Add Comment