ഭരണത്തിന്‍റെ മറവില്‍ എന്തും ചെയ്യാന്‍ മടിക്കാത്ത പാര്‍ട്ടിയാണ് സി.പിഎമ്മെന്ന് ജെ.ബി മേത്തര്‍ എംപി. എഡിഎം നവീന്‍ ബാബുവിന്‍റെ കുടുംബത്തെ കബളിപ്പിച്ച പാര്‍ട്ടിയാണന്നും സര്‍ക്കാരിനും സിപിഎമ്മിനും എന്തോ മറക്കാനുണ്ടന്നതിനാലാണ് നവീന്‍ ബാബു കേസ് സിബിഐയ്ക്ക് നല്‍കാത്തതെന്നും കേരളാ പ്രദേശ് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ ജെ ബി മേത്തര്‍ എം.പി പറഞ്ഞു. സാഹസ് യാത്രയ്ക്ക് പത്തനംതിട്ട മലയാലപ്പുഴ മഹിളാ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു എം.പി.
സ്വീകരണ സമ്മേളനം ഡിസിസി പ്രസിഡന്റ് പ്രൊ: സതീഷ് കൊച്ചു പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബിന്ദു ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എലിസബത്ത് അബു, ജില്ലാ പ്രസിഡന്റ് രജിനി പ്രതീപ്, അഡ്വ. ആശാ കുമാരി എം.പി, അമ്പിളി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ലഹരി വിരുദ്ധ പ്രതിജ്ഞയും പതാക ഉയര്‍ത്തലും നടത്തി. ശനിയാഴ്ച സാഹസ് യാത്ര 10 മണ്ഡലങ്ങളിലാണ് പര്യടനം നടത്തിയത്. വെച്ചുചിറയില്‍ ആരംഭിച്ച് മല്ലപ്പൂഴശേരിയില്‍ സമാപിച്ചു. ഞായറാഴ്ച സാഹസ് യാത്ര ഇലന്തൂരില്‍ നിന്നും പര്യടനം തുടരും.