കൊലയും, കൊള്ളയും നടത്തുന്ന സംഘങ്ങൾ സിപിഎം തണലിൽ തഴച്ചു വളരുന്നു ; ക്വട്ടേഷൻ സംഘങ്ങളുടെ സി.പി.എം ബന്ധം അന്വേഷിക്കണം ; സതീശൻ പാച്ചേനി

Jaihind Webdesk
Thursday, June 24, 2021

ക്വട്ടേഷൻ സംഘങ്ങളുടെ സി.പി.എം ബന്ധം അന്വേഷിക്കണമെന്നുംകൊലയും, കൊള്ളയും നടത്തുന്ന സംഘങ്ങൾ സിപിഎം തണലിൽ തഴച്ചു വളരുകയാണെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. കുഴൽപണ കേസിൽ പിടിക്കപ്പെട്ട ഒരാൾ എസ്ഡിപിഐ കാരനാണ് ആർഎസ്എസ് ക്രിമിനലുകളും സിപിഎം ക്രിമിനലുകളും എസ്ഡിപിഐക്കാരുമെല്ലാം നല്ല ബന്ധത്തിലാണെന്ന് വസ്തുതകൾ പുറത്ത് വരികയാണ്.

നേരത്തെ കൊലപാതക കേസുകളിൽ പ്രതികൾ ആയിട്ടുള്ള എസ്ഡിപിഐയുടെയും ബിജെപിയുടെയും ശിക്ഷിക്കപ്പെട്ടവരും ഇപ്പോൾ പ്രതിസ്ഥാനത്തു നിൽക്കുന്നവരുമായിട്ടുള്ളവർ പരസ്പരം ബന്ധപ്പെട്ടാണ് ക്വട്ടേഷൻ ഏറ്റെടുക്കുന്നത്. ഇതിനെപ്പറ്റി ഉന്നതതലത്തിൽ സമഗ്രമായ അന്വേഷണം വേണം. ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം. രണ്ടും മൂന്നും ലക്ഷ്വറി വാഹനങ്ങൾ ഇവരുടെ കൈവശമുണ്ട്. ദരിദ്ര പശ്ചാത്തലത്തിൽ ജനിച്ചുവളർന്ന കുടുംബസാഹചര്യം ഉള്ള പല പ്രതികളും ഇപ്പോൾ കൊട്ടാരസദൃശ്യമായ വീടുകൾ പണിയുന്നു. ആർഭാട ജീവിതം നയിക്കുന്നു ഇതിനെക്കുറിച്ചൊക്കെ കൃത്യമായിട്ടുള്ള അന്വേഷണം വേണം.

ഇത്തരം ക്വട്ടേഷൻ സംഘങ്ങളിൽ പലരും സിപിഎം കൊലയാളി സംഘത്തിൽപ്പെട്ടവരും ഷുഹൈബ് വധക്കേസ് പ്രതി സ്ഥാനത്ത് നില്ക്കുന്നവരാണ്. ഇവരെ രാഷ്ട്രീയമായ ആവശ്യത്തിന് സിപിഎം ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോൾ അവർ ക്വട്ടേഷൻ സംഘമായി മാറി പുതിയ മേഖലയിലേക്ക് കടന്നിരിക്കുന്നു അത് നാട്ടിൽ ഒരു അരാജകത്വം സൃഷ്ടിക്കുന്നു അതിന് പ്രധാനപ്പെട്ട ഉത്തരവാദിത്വം സിപിഎമ്മിനാണ്.

രാമനാട്ടുകരയിലെ വാഹനാപകട കേസ് അന്വേഷിക്കുന്ന പോലീസ് കരിപ്പൂരിലെ സ്വർണ്ണക്കടത്തിൽ എത്തി നിൽക്കുമ്പോൾ പോലീസ് അന്വേഷിക്കുന്ന പ്രതിപ്പട്ടികയിലെ സംഘാംഗങ്ങൾ സിപിഎം ബന്ധം ഉള്ളവരാണ്. ജില്ലയിലെ യുവതലമുറയെ അക്രമ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കുകയും,, വിവിധ കേസുകളിൽ പ്രതികളായി ജയിലിൽ അകപ്പെടുമ്പോൾ അവിടെയുള്ള ക്രിമിനൽ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചവർ കൊടും ക്രിമിനൽ ആയി മാറി വിധ്വംസക പ്രവർത്തനത്തിന് നേതൃത്വം നല്കുമ്പോൾ തണൽ ഒരുക്കുകയാണ് സിപിഎം ചെയ്യുന്നത്.

ഷുഹൈബ് വധക്കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ സന്തതസഹചാരികളാണ് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സ്വർണ്ണക്കടത്ത് കൊട്ടേഷൻ സംഘങ്ങൾ എന്ന് തെളിവുകൾ പുറത്തു വരുമ്പോൾ സിപിഎം പിന്തുണയുള്ള അധോലോക മാഫിയ കൂട്ടുകെട്ടിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് സിപിഎം ആളെ കൊല്ലാൻ അയക്കുന്ന ക്രിമിനലുകൾ വലിയ സാമ്പത്തിക സൗകര്യത്തിൽ അഭിരമിച്ച് മുന്നോട്ടുപോകുമ്പോൾ ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ക്രിമിനൽ കേസുകളിലെ പ്രതികളെ സംരക്ഷിക്കുകയും തുടർച്ചയായുള്ള അവരുടെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കുട പിടിക്കുകയും ചെയ്യുന്ന സിപിഎം സമീപനത്തിന്റെ ഭാഗമാണ് എല്ലാ വിധ്വംസക പ്രവർത്തനങ്ങളുടെയും സൂത്രധാരൻ മാരായി സിപിഎം ബന്ധമുള്ള വ്യക്തികളെ തന്നെ പോലീസ് കണ്ടെത്തുന്നത്.
ഉന്നത സിപിഎം നേതൃത്വം ഇതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറാവണമെന്നും, സീനിയർ ഐപിഎസ് ഉദ്യോഗസ്ഥരെ വച്ച് കേസുകളിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.