കിളിമാനൂരില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം ; പരിക്ക്

Jaihind News Bureau
Wednesday, December 16, 2020

തിരുവനന്തപുരം : കിളിമാനൂരില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ സിപിഎം അക്രമം.  സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ്‌ പഴയക്കുന്നുമ്മേൽ മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണുവിനെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദിച്ചു. സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ യാതൊരു പ്രകോപനവുമില്ലാതെയാണ്  പ്രവർത്തകരെ മർദ്ദിച്ചതെന്നാണ് പരാതി. പരിക്കേറ്റ വിഷ്ണു ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്