ആലപ്പുഴയില്‍ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിന് നേരെ സിപിഎം അക്രമം; മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്

Jaihind Webdesk
Tuesday, June 4, 2024

 

ആലപ്പുഴ: പാലേരി തോട്ടത്താങ്കണ്ടിയിൽ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിന് നേരെ സിപിഎം അക്രമം. മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു . യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അജയൻ മുടപ്പിലോട്ട് 32, കോൺഗ്രസ് പ്രവർത്തകരായ ദിജീഷ് കായത്തിരിക്കൽ 33, സുര ആശാരികണ്ടി 48 എന്നിവർക്കാണ് പരിക്കേറ്റത്.

രാവിലെ തോട്ടത്താക്കണ്ടിയിൽ നടന്ന യുഡിഎഫ് ആഹ്ലാദപ്രകടനത്തിന് നേരെ സിപിഎം അക്രമം അഴിച്ചുവിട്ടിരുന്നു. പിന്നീട് പാലേരി പാറക്കടവിൽ നിന്ന് തോട്ടത്താങ്കണ്ടിയിലേക്ക് നടത്തിയ പ്രകടനത്തിന് നേരെ സിപിഎം പ്രവർത്തകർ ആയുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നു. ഇരുമ്പ് വടി കൊണ്ടുള്ള അക്രമത്തിലാണ് അജയന് തോളെല്ലിന് പരിക്കേറ്റത്.