കോഴിക്കോട് കലാപമുണ്ടാക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടന്ന ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉണ്ടായ ആരോപണം കേരളത്തില്‍ ഒരു പുതിയ കാര്യമല്ലെന്നും, സി.പി.എമ്മിന്റെ നേതാക്കള്‍ക്കെതിരെ ഇതിനുമുമ്പും ഗുരുതരമായ കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. ‘ഷാഫിക്കെതിരെ തിരിഞ്ഞാല്‍ കളി മാറും. സി.പി.എമ്മിലെ പല നേതാക്കന്മാരുടെയും പ്രവര്‍ത്തികള്‍ ഞങ്ങള്‍ക്ക് വിളിച്ചു പറയേണ്ടി വരും,’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത സുഹൃത്തിനെ ആക്രമിച്ചത് ആഭാസകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.