കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കേസന്വേഷണം അട്ടിമറിക്കാന്‍ സിപിഎം ശ്രമമെന്ന് എം.പി വിന്‍സെന്‍റ്

Jaihind Webdesk
Monday, August 2, 2021

:

 

തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് അട്ടിമറിക്കാൻ സിപിഎം നേതൃത്വം ശ്രമിക്കുന്നതായി തൃശൂർ ഡിസിസി പ്രസിഡന്‍റ് എം.പി വിൻസെന്‍റ്. ഇപ്പോൾ പ്രതിപ്പട്ടികയിലുള്ളവരുടെ അറസ്റ്റിനെ സിപിഎം ഭയക്കുന്നതായും അദ്ദേഹം ആരോപിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ അന്വേഷണ സംഘവും സിപിഎം നേതൃത്വവുമായുള്ള ഒത്തുകളി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് തൃശൂർ കളക്ട്രേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി വിൻസെന്‍റ്.