മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ചയിൽ മലപ്പുറത്തും നേതാക്കൾക്കെതിരെ കർശന നടപടിയുമായി സിപിഎം. കുറഞ്ഞ വോട്ടിനു തോറ്റ പെരിന്തൽമണ്ണയിലും സ്ഥാനാർഥി നിർണയത്തിനെതിരെ പരസ്യ പ്രതിഷേധം നടന്ന പൊന്നാനിയിലുമാണ് നേതാക്കൾക്കെതിരെ നടപടി എടുത്തത്.
സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് പൊന്നാനിയിൽ കൂറ്റൻ പ്രകടനം ആണ് അരങ്ങേറിയിരുന്നത്.പി നന്ദികുമാറിനെ മാറ്റി ടി എം സിദ്ധിക്ക്നെ സ്ഥാനാർഥി ആക്കണം എന്നായിരുന്നു ആവശ്യം.ഈ സംഭവത്തിൽ ആണ് വീഴ്ച പറ്റിയെന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ബ്രാഞ്ചിലേക്ക് ടി.എംസിദ്ദീഖിനെ തരം താഴ്ത്തി. പെരിന്തൽമണ്ണയിലെ തോല്‍വിക്ക് ഉത്തരവാദികളായി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ സി. ദിവാകരന്‍, വി. ശശികുമാര്‍ എന്നിവരെ കീഴ്ഘടകമായ ഏരിയ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. പെരിന്തല്‍മണ്ണയിൽ സ്ഥാനാര്‍ഥിയായി പരിഗണിക്കുകയും ഒഴിവാക്കപ്പെടുകയും ചെയ്ത മുന്‍ നഗരസഭാധ്യക്ഷന്‍ കൂടിയായ എം. മുഹമ്മദ് സലീമിനെതിരേയും കടുത്ത നടപടി എടുത്തു..
പെരിന്തല്‍മണ്ണ ഏരിയ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്കും തരംതാഴ്ത്തി. സംസ്ഥാന കമ്മിറ്റിയംഗമായ പി.പി. വാസുദേവനെതിരേ തിരുമാനമെടുക്കാൻ സംസ്ഥാന സമിതിക്ക് ശുപാര്‍ശ ചെയ്തു.
പെരിന്തല്‍മണ്ണ ഏരിയ കമ്മിറ്റിയംഗങ്ങളായ കെ. ഉണ്ണിക്കൃഷ്ണന്‍, അഡ്വ. സുല്‍ഫിക്കര്‍ അലി എന്നിവരെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പെരിന്തൽമണ്ണയിൽ ഏഴ് പേർക്കെതിരെ നടപടി എടുത്തപ്പോൾ പൊന്നാനിയിൽ ഡിവൈഎഫ്ഐ ജില്ലാ ജോ സെക്രട്ടറിയും ഏരിയാ കമ്മിറ്റിയംഗവുമായ ഷിനീഷ് കണ്ണത്ത്, ഡി.വൈ.എഫ്.ഐ. പൊന്നാനി ബ്ലോക്ക് പ്രസിഡൻറും ലോക്കൽ കമ്മിറ്റിയംഗവുമായ വി.പി. പ്രബീഷ് ഉൾപ്പെടെ ഒൻപത് പേർക്കെതിരെയും അച്ചടക്ക നടപടിയുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ, സംസ്ഥാന സെക്രട്ടറിയംഗം ബേബിജോൺ, പാലോളി മുഹമ്മദ്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.