പ്രവാസി വ്യവസായിയുടെ ആത്മഹത്യ : പി.കെ ശ്യാമളക്കെതിരെ നടപടിക്കൊരുങ്ങി സിപിഎം

Friday, June 21, 2019


പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ ആന്തൂർ നഗരസഭാ അധ്യക്ഷയും പാർട്ടി ജില്ലാ കമ്മറ്റി അംഗവുമായ പി.കെ ശ്യാമളക്കെതിരെ നടപടിക്കൊരുങ്ങി സിപിഎം. പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളിൽ ശ്യാമളക്ക് വീഴ്ച സംഭവിച്ചതായാണ് പാർട്ടിയുടെ വിലയിരുത്തൽ. വിഷയം ചർച്ച ചെയ്യാൻ അടിയന്തര ജില്ലാ നേതൃയോഗം വിളിച്ച് ചേർക്കും.