‘ഭാവിയില്‍ പ്രത്യാഘാതം നേരിടേണ്ടി വരും’ : കണ്ണൂര്‍ ചൊക്ലിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സിപിഎം ഭീഷണി

Jaihind News Bureau
Friday, November 21, 2025

കണ്ണൂര്‍: ചൊക്ലി ഗ്രാമപഞ്ചായത്തില്‍ കുറ്റിയില്‍ പിടിക വാര്‍ഡ് 7 ലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സി പി എം പ്രവര്‍ത്തകരുടെ ഭീഷണി. ഏഴാം വാര്‍ഡില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച പി .ടി. കെ റഫ്ഷാനയെ സി പി എം നേതാക്കള്‍ ഭീഷണിപ്പെടുത്തി. തന്റെ വീട്ടിലെത്തി ഹൃദയ സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തന്റെ പിതാവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നിയമപരമായി മുന്‍പോട്ട് പോകുമെന്ന് സ്ഥാനാര്‍ത്ഥി പി ടി കെ റഫ്ഷാന വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്നും റഫ്ഷാന പറഞ്ഞു.

ചൊക്ലി ഗ്രാമപഞ്ചായത്തിലെ കുറ്റിയില്‍ പിടിക വാര്‍ഡ് 7 ലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി .ടി. കെ റഫ്ഷാനയെയാണ് സി പി എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. പാനൂര്‍ ബ്ലോക്കില്‍ മേനപ്രം ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഉദയന്‍ മാസ്റ്റര്‍ ചൊക്ലി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് വി കെ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ വീട്ടിലെത്തി നോമിനേഷന്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ഭാവിയില്‍ പ്രത്യാഘാതം നേരിടേണ്ടി വരും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന റഫ്ഷാനയുടെ പിതാവിനെയാണ് സി പി എം നേതാക്കള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. തന്റെ പിതാവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നിയമപരമായി മുന്‍പോട്ട് പോകുമെന്ന് സ്ഥാനാര്‍ത്ഥി പി ടി കെ റഫ്ഷാന പറഞ്ഞു.