സർക്കാർ വിലക്കു ലംഘിച്ച് തുറന്ന കട അടപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണി; പൊലീസ് സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയത് സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന്‍റെ നേതൃത്വത്തിൽ

Jaihind News Bureau
Wednesday, April 1, 2020

കൊല്ലം ജില്ലയിലെ ചടയമംഗലത്ത് സർക്കാർ വിലക്കു ലംഘിച്ച് തുറന്ന കട അടപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരെ സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന്‍റെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തി. അനധികൃതമായി കട തുറന്നതിനെതിരെ കേസ് എടുത്തതിനാണ് ഇളമാട് മുൻ പഞ്ചായത്ത് അംഗവും സിപിഎം ലോക്കൽ കമ്മറ്റി അംഗവുമായ ഹരിയുടെ നേതൃത്വത്തിൽ എത്തിയ പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ വെല്ലുവിളി നടത്തിയത്.