പുലി പുല്ലു തിന്നുന്ന അവസ്ഥ വന്നാൽ പോലും കേരളത്തിലെ സി പി എമ്മിന്‍റെ രക്ത ദാഹത്തിന് അറുതി ഉണ്ടാവില്ല. അവർ മരണ വ്യാപാരികളാണ്. എവിടെയൊക്കെ കമ്യൂണിസം നിലനിന്നിരുന്നുവോ, അവിടെയെല്ലാം കമ്യൂണിസ്റ്റുകൾ ലക്ഷങ്ങളെയാണ് കൊന്നൊടുക്കിയത്. സ്റ്റാലിൻ 5 ലക്ഷത്തിലധികം പേരെ കൊന്നൊടുക്കി. മാവോ സേതുംഗ് ചൈനയിൽ 10 ലക്ഷത്തോളം പേരെയാണ് കാലപുരിക്ക് വിട്ടത്.
34 വർഷം ഭരിച്ച പശ്ചിമ ബംഗാളിൽ 55,000 പേരെയാണ് സി പി എം കൊന്നൊടുക്കിയത് സർക്കാരിന്‍റെ പക്കൽ ഇതിനൊന്നും ഔദ്യോഗിക കണക്കില്ല. മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് ഒരു 25,000 പേരുടെ കൊല്ലപ്പെട്ട കണക്ക് നിയമസഭയിൽ സമ്മതിക്കേണ്ടി വന്നു . പക്ഷേ സത്യം അതിനുമപ്പുറത്താണ്. കമ്യൂണിസ്റ്റ് പാർടിയുടെ എം പി യായ രേണു ചക്രവർത്തിയുടെ ഭർത്താവും പ്രശസ്ത മാധ്യമ പ്രവർത്തകനും മെയിൻ സ്ട്രീം വാരികയുടെ എഡിറ്ററുമായിരുന്ന നിഖിൽ ചക്രവർത്തി ഇടത് ഭരണ കാലത്തെ കൂട്ടക്കൊലകളെക്കുറിച്ച് വിശദമായി Main stream ൽ എഴുതിയിട്ടുണ്ട്.
ഇന്ത്യയിലെ സിപിഎമ്മിന് ഏറ്റവും അനുയോജ്യമായ പേര് ഇന്ത്യൻ യമരാജ പാർട്ടി എന്നാണ്. ഇത്ര നിഷ്ഠൂരമായ രീതിയിൽ മനുഷ്യനെ വെട്ടി നുറുക്കുന്ന യമകിങ്കരന്മാരാണിവർ ടി.പി. ചന്ദ്രശേഖരൻ, അരിയിൽ ഷുക്കൂർ, ഷുഹൈബ്, കൃപേഷ്, ശരത് ലാൽ ഇത്തരം ചെറുപ്പക്കാരെ അതിക്രൂരമാം വിധമാണ് ഇവർ കൊത്തി നുറുക്കിയത്.
സ്വതന്ത്ര ഇന്ത്യ കണ്ടതിൽ വെച്ചേറ്റവും നിഷ്ഠൂരമായ കൊല നടത്തിയ പാർട്ടിയാണ് സി പി എം 1970 മാർച്ച് 14 ന് അർദ്ധ രാത്രിയിൽ ബംഗാളിലെ ബർദ്ധമാൻ ജില്ലയിലെ സെയിൻ ബാരി ഗ്രാമത്തിലെ ഒരു കുടുംബത്തിലെ രണ്ട് സഹോദരങ്ങളെ അവരുടെ അമ്മയുടെ മുന്നിലിട്ട് വെട്ടിക്കൊന്ന ശേഷം മക്കളുടെ രക്തം കൊണ്ട് കുഴച്ച ചോറ് നിസ്സഹായ ആ മാതാവിനെ കൊണ്ട് തീറ്റിച്ച നീചന്മാരാണ് സിപിഎം. ഈ ദുഷ്ടതയ്ക്ക് നേതൃത്വം കൊടുത്ത വർ ചില്ലറക്കാരല്ല. സഹോദരന്മായ പ്രണബ് സെയിനിനേയും മൊലോയ് സെയിനിനേയും അവരുടെ അമ്മ മൃഗനയനിയുടെ മുന്നിലിട്ട് വെട്ടി നുറുക്കിയ ശേഷമാണ് മക്കളുടെ രക്തം കൊണ്ട് കുഴച്ച ചോറ് ബലമായി തീറ്റിച്ചത്. അക്കാലത്ത് കോൺഗ്രസിന്‍റെ ശക്തികേന്ദ്രങ്ങളായ ഗ്രാമങ്ങൾ ബലമുപയോഗിച്ച് പിടിച്ചെടുത്ത് കമ്യൂണിസ്റ്റ് പക്ഷത്താക്കുകയായിരുന്നു സിപിഎം പ്രവർത്തകർ ചെയ്തിരുന്നത്. രാജ്യത്തെ ഞെട്ടിച്ച ഈ സംഭവമറിഞ്ഞ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ചിരുന്നു.
കോൺഗ്രസുകാരായ സഹോദരങ്ങൾ സിപിഎം പക്ഷത്തേക്ക് മാറാൻ വിസമ്മതിച്ചതിനാണ് ഈ സഹോദരങ്ങളെ അരിഞ്ഞു വീഴ്ത്തിയത്. അജയ് മുഖർജിയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരാണ് അന്ന് ബംഗാൾ ഭരിച്ചിരുന്നത്. ജ്യോതി ബസു അന്ന് ഉപമുഖ്യമന്ത്രിയും അതിനീചമായ ഈ കൊലയ്ക്ക് അന്ന് നേതൃത്വം നൽകിയത് നിരുപം സെൻ എന്ന വ്യക്തിയായിരുന്നു. നിരുപം സെൻ പിന്നീട് ബംഗാളിലെ വ്യവസായ മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായി രുന്നു.ഇയാൾ കേസിലെ 23 മത്തെ പ്രതിയായിരുന്നു. കേസിൽ പ്രതിയായിരുന്ന കാലത്ത് കോഖോ സെൻ എന്നായിരുന്നു പേര്. പ്രതി പട്ടികയിൽ പേര് വന്നതോടെയാണ് നിരുപം സെൻ എന്ന പേര് സ്വീകരിച്ചതെന്നും. പറയപ്പെടുന്നുണ്ട്.
Remember #SainBari Killings?? Where 2 brothers Pranab & Moloy Sain were murdered & their mother Mriganayani was forced to eat rice which was stained with her sons’ blood? The man who led the attack was Nirupam Sen of CPIM.
pic-1-Then
Pic-2 Now.#Karma never loses an address. pic.twitter.com/zTMMpXqI5Q— রানী রায় रानी रॉय રાની રોય ರಾಣಿ ರಾಯ್ ਰਾਣੀ ਰਾਏ?? (@raniroyrocky) September 21, 2018
ഇയാളോടൊപ്പം സെയിൻ ബാരി നരഹത്യയ്ക്ക് നേതൃത്വം കൊടുത്ത മറ്റ് രണ്ട് പേരും പിന്നീട് പാർട്ടിയുടെ ഉന്നത പദവികളിലെത്തിയ അനിൽ ബോസ്, ബിനോയ് കോനാർ എന്നിവരാണ്. അധികാരത്തിലുണ്ടായ അന്നത്തെ ഐക്യമുന്നണി സർക്കാർ കേസിന്റെ രേഖകളെല്ലാം നശിപ്പിച്ച് പ്രതികളെ രക്ഷപ്പെടുത്തി. ഇത്ര നീചമാം വിധത്തിൽ കൊല ചെയ്യാൻ പ്രത്യേക പരിശീലനം ലഭിച്ചവരാണ് സി പി എമ്മുകാരെന്ന് കേരളത്തിലും തെളിയിച്ചിട്ടുണ്ട്.
ടി പി യെ 51 വെട്ട് വെട്ടിയും ഷുഹൈബിനെ 37 വെട്ട് വെട്ടിയും ശരത്ത് ലാലിനെ 15 വെട്ട് വെട്ടിയും കൊല്ലാൻ സി പി എം കാപാലികർക്ക് മാത്രമേ കഴിയു.
ഇത്തരം കൊടും ക്രൂരതകൾക്കായി സി പി എം പ്രത്യേക പരിശീലനം നേടിയ വാടക ഗുണ്ടകളെ ഏർപ്പെടുത്താറുണ്ടെന്ന് ദീർഘകാലം ദേശാഭിമാനി പത്രാധിപ സമിതി അംഗമായിരുന്ന രാധാകൃഷ്ണൻ പാട്ടാന്നൂർ എഴുതിയ ‘ ടി പി ചന്ദ്രശേഖരൻ ജീവിതം രാഷ്ട്രീയം രക്ത സാക്ഷിത്വം ‘ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (പേജ് 71 77 ആവശ്യമുണ്ട് ക്രിമനലുകളെ) സിപിഎമ്മിന്‍റെ ഫാസിസ്റ്റ് സ്വഭാവത്തെക്കുറിച്ച് മുൻ നക്‌സലൈറ്റ് നേതാവായിരുന്ന കെ. വേണു സി പി എം ഫാസിസ്റ്റ് പാതയിൽ എന്നൊരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്.
ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർടി പ്രവർത്തിച്ചു തുടങ്ങിയ കാലം മുതൽക്കേ ഇത്തരം നെറികെട്ട പ്രവർത്തികളാണിവർ ചെയ്തു വന്നിരുന്നത്.
1942 ലെ ക്വിറ്റ് ഇന്ത്യാ സമര കാലത്ത് ബ്രിട്ടനോടൊപ്പം ചേർന്ന് ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരെ ബ്രിട്ടീഷ് പോലീസിന് ഒറ്റിക്കൊടുക്കുകയും ബ്രിട്ടീഷ് കാരിൽ നിന്ന് പ്രതിഫലമായി വൻ തുക സ്വീകരിക്കുകയും ചെയ്തതായി ആരോപണ മുയർന്നിരുന്നു. ഈ ഒറ്റിക്കൊടുക്കൽ നിമിത്തം ഇന്ത്യൻ ജനത ഇവരെ ബഹിഷ്‌കരിക്കുകയും അവജ്ഞയോടു് നോക്കിക്കാണാനും തുടങ്ങി. തങ്ങളുടെ ഒറ്റപ്പെടുത്തൽ അവസാനിപ്പിക്കാൻ ഗാന്ധിജി മുൻകൈ എടുക്കണമെന്നാവശ്യപ്പെട്ട് പാർട്ടി സെക്രട്ടറിയായ പി സി ജോഷി ഗാന്ധിജിയോട് നേരിട്ട് ആവശ്യപ്പെടുകയും കത്തെഴുതുകയും ചെയ്തു. ഗാന്ധിജി 1944 ജൂൺ 14 ന് ജോഷിക്ക് ഒരു കത്തെഴുതി. അതിൽ അഞ്ച് ചോദ്യങ്ങൾക്ക് മറുപടി വേണമെന്നാവശ്യപ്പെട്ടു. ഒന്നിനും ജോഷിക്ക് തൃപ്തികരമായ മറുപടി പറയാനുണ്ടായിരുന്നില്ല.
ക്വിറ്റിന്ത്യാ സമരകാലത്ത് ലഭിച്ച പണത്തെക്കുറിച്ച് സ്വതന്ത്രമായ ഓഡിറ്റിംഗ് നടത്താൻ തയ്യാറാണോ? കഴിഞ്ഞ രണ്ട് വർഷം പൊതു പ്രവർത്താരായ സ്വാതന്ത്ര്യ സമര സേനാനികളെ അറസ്റ്റ് ചെയ്യിപ്പിക്കാൻ കമ്യൂണിസ്റ്റ് പാർടി ഒത്താശ ചെയ്തതിനെക്കുറിച്ചു എന്താണ് പറയാനുള്ളത്? കോൺഗ്രസിനുള്ളിൽ നുഴഞ്ഞ് കേറി ആ വിവരങ്ങൾ ബ്രിട്ടീഷ് പോലീസിനും അധികാരികൾക്കും എത്തിച്ചു കൊടുത്തില്ലേ? നിങ്ങളുടെ നയപരിപാടികൾ തീരുമാനിക്കുന്നത് വിദേശ ശക്തികളല്ലേ ? ഈ ചോദ്യങ്ങൾക്കൊന്നും തൃപ്തികരമായ മറുപടി പറയാൻ ജോഷിക്കായില്ല.
ചതിയും വഞ്ചനയും ക്രൂരതയും ഇവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. ഇവരുടെ DNA യിൽ ക്രൂരതയുണ്ട്. മനുഷ്യത്വ രഹിതമാണ്. കാലന്‍റെ റിക്രൂട്ടിംഗ് ഏജന്‍റുമാരാണ് സി പി എം. അതിനായി പ്രത്യേകം നിയോഗിച്ചവരാണ് പിണറായി , കൊടിയേരി, പി. ജയരാജൻ, ടി.വി രാജേഷ്, കെ.വി. കുഞ്ഞിരാമൻ, ഇവർക്ക് പുറമേയാണ് യമ കിങ്കരന്മാരായ കൊടി സുനി, കിർമാണി മനോജ്, ട്രൗസർ മനോജ്, കുഞ്ഞനന്തൻ, പീതാംബരൻ തുടങ്ങിയവരും.
അതേ, അതു കൊണ്ട് തന്നെയാണ് ഞങ്ങൾ പറയുന്നത് സിപിഎം യമരാജ പാർട്ടി ഓഫ് ഇന്ത്യയാണ്. ഇവരുടെ പാർടി ചിഹ്നം തന്നെ കൊലയുടെ ആയുധങ്ങളാണ്. ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി കത്തി കൊണ്ട് കഴുത്തറുക്കുന്ന കാലന്മാരാണിവർ.