ഗാർഹിക പീഡന പരാതിയില്‍ സിപിഎമ്മില്‍ നടപടി; ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ സസ്പെൻഡ് ചെയ്തു

Jaihind Webdesk
Friday, May 5, 2023

ആലപ്പുഴ: ഗാർഹിക പീഡന പരാതിയില്‍ സിപിഎമ്മില്‍ നടപടി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ സിപിഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തു. അഡ്വ. ബിപിൻ സി ബാബുവിനെ 6 മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്.

മർദനം, പരസ്ത്രീ ബന്ധം, തന്നെ ഒഴിവാക്കാൻ ആഭിചാരക്രിയ എന്നിവ നടത്തിയെന്ന് കാണിച്ച് ഭാര്യ സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും നൽകിയ പരാതിയിലാണ് നടപടി.

സിപിഎമ്മില്‍ ജില്ലാ സെക്രട്ടറി ആർ.നാസർ, സംസ്ഥാന കമ്മിറ്റി അംഗം സിബി ചന്ദ്രബാബു എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന കായംകുളം ഏരിയ കമ്മിറ്റി യോഗത്തിലാണ് നടപടി. കായംകുളം ഏരിയ കമ്മിറ്റി അംഗമാണ് ബിപിൻ സി ബാബു. 19 അംഗ ഏരിയ കമ്മിറ്റിയിൽ 13 പേർ നടപടിയെ അനുകൂലിച്ചു ,6 പേർ എതിർത്തു. രാവിലെ 11 ന് തുടങ്ങിയ ഏരിയകമ്മിറ്റി വൈകിട്ട് 6.30 നാണ് അവസാനിച്ചത്.