റിസോർട്ട് അടിച്ചു തകർത്ത സംഭവത്തിൽ നാലുപേരെ പാർട്ടിയില്‍ നിന്ന് സി.പി.എം പുറത്താക്കി

Jaihind Webdesk
Saturday, August 25, 2018

50000 രൂപ പിരിവ് നൽകാത്തതിനാൽ തൊടുപുഴ തൊമ്മൻകുത്തിൽ പ്രവർത്തിക്കുന്ന റിസോർട്ട് സി.പി.എം നേതൃത്വത്തിൽ അടിച്ചു തകർത്ത സംഭവത്തിൽ നാലുപേരെ പാർട്ടിയിൽ നിന്നും പുറത്താക്കി. ലോക്കൽ കമ്മറ്റി സെക്രട്ടറി ഉൾപ്പെടെയുള്ളവരെ ആറു മാസത്തേയ്ക്ക് സസ്പെൻറ് ചെയ്ത് നാണക്കേടിൽ നിന്നും തലയൂരുവാനാണ് സിപിഎം ശ്രമം.

https://www.youtube.com/watch?v=JvD7bl9GTZM

കഴിഞ്ഞ ദിവസം സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയുടെയും ഡി.വൈ.എഫ്.ഐ.നേതാവിന്റെയും നേതൃത്വത്തിലുള്ള15 അംഗ സംഘം പ്രകടനമായെത്തി തൊടുപുഴ തൊമ്മൻകുത്തിൽ പ്രവർത്തിക്കുന്ന റിസോർട്ട് അടിച്ചു തകർത്തത്. റിസോർട്ട് ഉടമയെയും ജീവനക്കാരെയും അടിച്ചോടിച്ചതിനു ശേഷം കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുകയായിരുന്നു’ ഇവിടെ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റ്, ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, എ.സി., അടുക്കളയിലെ ഉപകരണങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയവയെല്ലാം അടിച്ചു തകർത്തു.. വലിയ തുക പിരിവ് ചോദിച്ചിട്ട് നൽകാത്തതിനാൽ ലോക്കൽ സെക്രട്ടറിയുടെ നിദ്ദേശ പ്രകാരമായിരുന്നു ആക്രമണം’ സംഭവത്തിൽ ജനവികാരം എതിരായതിനെ തുടർന്ന് നാലു പേരെ സി.പി.എം പുറത്താക്കി. ലോക്കൽ സെക്രട്ടറിയെ ആറു മാസത്തേക്ക് സസ്പെൻറ് ചെയ്തു’ കേസിലെ പ്രതികളെ ഉടൻ പിടികൂടുമെന്ന് കരിമണ്ണൂർ പോലീസ് അറിയിച്ചു