കൊല്ലം :അടിമുടി നയം മാറ്റവുമായി സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും.സ്വകാര്യവല്‍ക്കരണവും വികസനത്തിന് സെസും ഫിസും ഉള്‍പ്പെടെ പ്രകടമായ നയം മാറ്റത്തിലേക്കാണ് സിപിഎം കടക്കുന്നത്.പ്രവര്‍ത്തകര്‍ ആശങ്കയും സംശയവും ചര്‍ച്ചയില്‍ പ്രകടിപ്പിച്ച മുഖ്യമന്ത്രിയുടെ നയ രേഖയില്‍ പിണറായി വിജയന്‍ ഇന്ന് സമ്മേളനത്തില്‍ മറുപടി പറയും ‘.പുതിയ സംസ്ഥാന കമ്മിറ്റിയെയും പാര്‍ട്ടി സെക്രട്ടറിയേയും ഇന്ന് തിരഞ്ഞെടുക്കും.എം വി ഗോവിന്ദന്‍ സെക്രട്ടറിയായി തുടരും.ആരൊക്കെ പുതിയ കമ്മറ്റിയില്‍ ഇടം നേടും എന്നതില്‍ ചൂടേറിയ ചര്‍ച്ച തുടരുകയാണ്.ഇ പി ജയരാജന്റെ സിപിഎം ഭാവിയും എന്ന് നിശ്ചയിക്കും.വിഭാഗീയതയില്‍ സൂസന്‍ കോടിക്കെതിരെ നടപടി ഉണ്ടാകുമോ എന്നും ഇന്ന് വ്യക്തമാകും.
വയനാട് ജില്ലാ സെക്രട്ടറിയായ കെ റഫീഖ്, മലപ്പുറം ജില്ലാ സെക്രട്ടറിയായ വി.പി അനില്‍, തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായ കെ വി അബ്ദുല്‍ ഖാദര്‍, കാസര്‍കോട് ജില്ലാ സെക്രട്ടറിയായ എം രാജഗോപാല്‍, കോഴിക്കോട് ജില്ലാ സെക്രട്ടറിയായ എം മെഹബൂബ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ കണ്ണൂരില്‍ നിന്നുള്ള വി കെ സനോജ്, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, കോഴിക്കോട് നിന്നുള്ള വി വസീഫ് എന്നിവര്‍ ഇത്തവണ സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തും.