ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്തു. മുളങ്ങാശേരില്‍ സാബുവാണ് മരിച്ചത്. തന്റെ മരണത്തിന് ഉത്തരവാദി കട്ടപ്പന റൂറല്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റിയാണ് എന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. സാബുവിന്റെ വസ്ത്രത്തില്‍ പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി ബാങ്കാണെന്നും ഭാര്യയുടെ ചികിത്സക്ക് പണം ചോദിച്ചപ്പോള്‍ കിട്ടിയില്ലെന്നും അപമാനിച്ചില്ലെന്നും മനംനൊന്താണ് ജീവനൊടുക്കുന്നതെന്നുമാണ് അതില്‍ പറയുന്നത്.
തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറിയും ജീവനക്കാരായ രണ്ടു പേരുമാണെന്നും ജീവിതകാലം മുഴുവന്‍ സമ്പാദിച്ച പണം നിക്ഷേപിച്ച ബാങ്കില്‍ നിന്ന് തന്റെ Implement ചികിത്സക്കായി പണം ആവശ്യപ്പെട്ട് ചെന്നപ്പോള്‍ അപമാനിച്ചുവെന്നും കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം സാബു ബാങ്കിലെത്തി തന്റെ നിക്ഷേപം തിരിച്ചു ചോദിച്ചതായിട്ടാണ് ബന്ധുക്കള്‍ പറയുന്നത്. ജീവനക്കാരുമായി തര്‍ക്കവും ഉണ്ടായി. ഭാര്യയുടെ ചികിത്സക്കായി പണം പിന്‍വലിക്കാന്‍ പലതവണ ബാങ്കിനെ സമീപിച്ചിരുന്നു. 25 ലക്ഷത്തോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്. പല തവണ കയറിയിറങ്ങിയിട്ടും പണം നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് സാബുവിന്റെ ഭാര്യ. സംഭവത്തിന് പിന്നാലെ ബാങ്കിന് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. ബാങ്കിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ബാങ്ക് സിപിഎമ്മിന്റെ ഭരണസമിതിക്ക് കീഴിലുണ്. രണ്ട് വര്‍ഷം മുമ്പാണ് കോണ്‍ഗ്രസില്‍ നിന്നും സിപിഎം ഭരണം പിടിച്ചത്.