‘മുകേഷിന്‍റെ രാജിയില്‍ തീരുമാനം എടുക്കേണ്ടത് സിപിഎം; സുരേഷ് ഗോപിയുടെ പെരുമാറ്റവും സിനിമാസ്റ്റൈലില്‍’: കൊടിക്കുന്നില്‍ സുരേഷ് എംപി

 

തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ മുകേഷിന്‍റെ രാജിയിൽ തീരുമാനം എടുക്കേണ്ടത് സിപിഎം ആണെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി. സിനിമാ നടൻ സുരേഷ് ഗോപിയുടെ പെരുമാറ്റവും സിനിമാ സ്‌റ്റൈലിലാണെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളി പ്രതിമയില്‍ പുഷ്പാർച്ചന നടത്തിയതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

നവോത്ഥാന നായകനും സാമൂഹ്യപരിഷ്കർത്താവുമായ മഹാത്മാ അയ്യങ്കാളിയുടെ 161-ാം ജയന്തിയോടനുബന്ധിച്ച് വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയിൽ നേതാക്കള്‍ പുഷ്പാർച്ചന നടത്തി. കൊടിക്കുന്നിൽ സുരേഷ് എംപി പതാക ഉയർത്തി. കെപിസിസി മുൻ പ്രസിഡന്‍റ് വി.എം. സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

Comments (0)
Add Comment