ഉമ്മന്‍ ചാണ്ടിയുടെ നിരപരാധിത്വം വീണ്ടും തെളിഞ്ഞു; മാന്യതയുണ്ടെങ്കില്‍ സിപിഎം പരസ്യമായി മാപ്പ് പറയണം: രമേശ് ചെന്നിത്തല

 

അഴിമതി ആരോപണത്തില്‍ കോടതി വിധിയിലൂടെ വിഎസിനേറ്റ തിരിച്ചടി ഉമ്മന്‍ ചാണ്ടിയെ ആക്ഷേപിച്ചവര്‍ക്കുള്ള താക്കീതെന്ന് രമേശ് ചെന്നിത്തല. കോടതി വിധിയോടെ ഉമ്മന്‍ ചാണ്ടിയുടെ നിരപരാധിത്വം വീണ്ടും തെളിഞ്ഞു. ഒരു ജനകീയ മുഖ്യമന്ത്രിക്കെതിരെ നട്ടാൽ കുരുക്കാത്ത ആരോപണങ്ങൾ ഉന്നയിച്ച സിപിഎം മാന്യതയുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

വിഎസ് അച്യുതാനന്ദൻ്റെ അഴിമതി പ്രസ്താവനയ്ക്കെതിരെ കോടതിയുടെ ഇന്നത്തെ വിധി ശ്രീ ഉമ്മൻ ചാണ്ടിയുടെ നിരപരാധിത്വം വീണ്ടും തെളിയിക്കുകയാണ്.

അനാവശ്യമായി ഉമ്മൻ ചാണ്ടിയേയും കുടുംബ അംഗങ്ങളേയും ആക്ഷേപിച്ചവർക്കുള്ള താക്കീതാണു കോടതി വിധി.
ഉമ്മൻ ചാണ്ടിയെപ്പോലെ ഒരു ജനകീയ മുഖ്യമന്ത്രിക്കെതിരെ നട്ടാൽ കുരുക്കാത്ത ആരോപണങ്ങൾ ഉന്നയിച്ച സി പി എം ഉം നേതാക്കളും മാന്യതയുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയണം.
ഭരണം പിടിച്ചെടുക്കാൻ വേണ്ടി മാത്രം ശ്രീ ഉമ്മൻ ചാണ്ടിക്കും മറ്റു യുഡിഎഫ് നേതാക്കൾക്കുമെതിരെ സിപിഎം നടത്തിയ വ്യക്തിഹത്യ മാപ്പ് അർഹിക്കുന്ന ഒന്നല്ല.
വി.എസ് അച്യുതാനന്ദൻ മാത്രമല്ല അന്നത്തെ യുഡിഎഫ് സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച എല്ലാ നേതാക്കൾക്കും ഉള്ള മറുപടിയാണ് ഇന്നത്തെ കോടതി ഉത്തരവ്.

The court verdict against the corruption allegations made by CPM leader VS Achuthanandan against former CM @Oommen_Chandy once again proves that the UDF Govt was corrupt free and also the honesty of Shri Oommen Chandy.
Baseless allegations by CPM has been rejected out right.

https://www.facebook.com/rameshchennithala/photos/a.829504060441435/5026533087405157/

Comments (0)
Add Comment