കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകർത്ത് സിപിഎം-എസ്എഫ്ഐ ഗുണ്ടായിസം; 9 പ്രവർത്തകർക്ക് പരിക്ക്

Jaihind Webdesk
Thursday, June 1, 2023

 

തിരുവനന്തപുരം: വെള്ളറടയിൽ എസ്എഫ്ഐ-സിപിഎം പ്രവർത്തകർ കോൺഗ്രസിന്‍റെ മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചു തകർക്കുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ 9 കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം വെള്ളറടയിൽ സ്കൂൾ പ്രവേശനോത്സവത്തിന്‍റെ ഒരുക്കത്തിനിടെ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ കഴിഞ്ഞ ദിവസം തർക്കം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം-എസ്എഫ്ഐ പ്രവർത്തകർ സംഘടിതമായി എത്തി കഴിഞ്ഞരാത്രി കോണ്‍ഗ്രസിന്‍റെ പാർട്ടി ഓഫീസ് തല്ലിത്തകർക്കുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തത്.