കെ. സുധാകരനെ കൊല്ലാനായി വാടകക്കൊലയാളികളെ സിപിഎം അയച്ചു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജി ശക്തിധരന്‍

Jaihind Webdesk
Saturday, July 1, 2023

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ കൊല്ലാനായി വാടകക്കൊലയാളികളെ സിപിഎം അയച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.  കെ.സുധാകരനെ വധിക്കാന്‍ വാടകക്കൊലയാളികളെ അയച്ച പ്രസ്ഥാനത്തിലായിരുന്നു താനെന്നാണ് ശക്തിധരന്റെ പരാമര്‍ശം.
”എനിക്ക് ആരാണ് കെ.സുധാകരന്‍? വാടക കൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും. അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതല്ലേ? കൊല്ലാന്‍ അയച്ചവരില്‍ ഒരു അഞ്ചാം പത്തി! അതല്ലേ സത്യം?” എന്നാണ് ജി ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കെ സുധാകരനെ എങ്ങിനെ വകവരുത്തിയാലും അത് സ്വീകരിക്കുന്ന ഒരു കമ്മ്യുണിസ്റ്റ് സമൂഹം കേരളത്തിലുണ്ട് എന്നത് സത്യമാണ്. കൊല്ലപ്പെടേണ്ടവന്‍ തന്നെയാണ് അയാള്‍ എന്ന ചിന്ത കമ്മ്യുണിസ്റ്റുകാരുടെ ബോധതലത്തില്‍ സൃഷിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതാണ് അടിമസമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയം. കേരള ചരിത്രത്തില്‍ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയ പ്രതിയെയാണ് ഞാന്‍ അപ്പോള്‍ പിന്തുണയ്ക്കുന്നതെന്ന യാഥാര്‍ഥ്യം എനിക്ക് സ്വയം വിമര്‍ശനപരമായി പരിശോധിച്ച് തീരുമാനം എടുക്കാന്‍ കഴിയുന്നില്ലായിരുന്നുവെന്ന കുറ്റസമ്മതവും ജി. ശക്തിധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.