പി.കെ ശശിക്കെതിരായ നടപടി നീളും

ഡി.വെ.എഫ്.ഐ വനിതാ നേതാവ് നൽകിയ ലൈംഗിക പീഡന പരാതിയിൽ പി.കെ ശശി എം.എൽ.എയ്ക്ക് എതിരായ സി.പിഎം നടപടി നീളും. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ശശി വിഷയം ചർച്ച ചെയ്തില്ല.

പീഡന പരാതി അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇതു വരെ നൽകിയിട്ടില്ലെന്നാണ് ഇതു സംബന്ധിച്ച് സി.പി.എം നൽകുന്ന വിശദീകരണം. പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന ശശിയുടെ പരാതിയാണ് നടപടി നീളാൻ കാരണം. ഇക്കാര്യവും അന്വേഷിക്കണമെന്ന ശശിയുടെ ആവശ്യം കമ്മീഷൻ അംഗീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഈ നിലപാടാണ് സ്വകരീച്ചത്.

റിപ്പോര്ട്ട ഉടൻ നൽകുമെന്നാണ് കമ്മീഷൻ അംഗങ്ങൾ നേരത്തെ പറഞ്ഞിരുന്നത്. ഇതാടെ ശശിക്ക് എതിരെ നടപടി ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന. നാളെയും മറ്റന്നാളും സി.പി.എം സംസ്ഥാന സമിതി യോഗം ചേരും. ശശിക്ക് എതിരെ നടപടി സ്വീകരിക്കുന്നത് പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം. പരാതി പിൻവലിക്കാൻ സമ്മർദം ശക്തമാക്കാനാണ് റിപ്പോർട്ട് നൽകുന്നത് വൈകിപ്പിക്കുന്നതന്നും സൂചനയുണ്ട്.

മദ്യ ഉൽപാദന ശാലകൾക്ക് അനുമതി നൽകിയതിലെ അഴിമതി ആരോപണം നേരിടുന്നതിനെ കുറിച്ച് സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു. ലോക്സഭാ തെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ് ഈ ആരോപണങ്ങൾ എന്ന് വിശദീകരിക്കാനാണ് സെക്രട്ടറിയേറ്റ് തീരുമാനം.

p.k sasicpm secretariat
Comments (0)
Add Comment