ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ആരോഗ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്ന് കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സമരക്കാരുടെ ആവശ്യങ്ങളില്‍ നേരത്തെ ചര്‍ച്ച നടന്നിട്ടും വേണ്ടത് ചെയ്തില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മഴയും വെയിലും കൊണ്ട് ആശമാര്‍ സമരം നടത്തുമ്പോള്‍ സ്വര്‍ണ്ണക്കരണ്ടിയില്‍ പിഎസ്സി ചെയര്‍മാന് ശമ്പളം നല്‍കിയെന്നും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. സമ്മേളനത്തില്‍ സിപിഐക്കെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നു. ‘ഊണ് കഴിച്ചിട്ട് പുറംതിരിഞ്ഞു നില്‍ക്കുന്ന സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളെ നിലയ്ക്ക് നിര്‍ത്തണമെന്നാണ് വിമര്‍ശനം.
സേവന വേതന പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരക്കാര്‍ പ്രതിഷേധിക്കുന്നത്. 27 നാളുകള്‍ പിന്നിട്ടപ്പോഴാണ് സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ബോധമുണ്ടായത്.പി പി ദിവ്യക്കെതിരെയും വലിയ വിമര്‍ശനം സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ കണ്ണൂര്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിമാരുടെ നിലപാടുകള്‍ക്കെതിരെയും വിമര്‍ശനം ഉണ്ടായി. സമ്മേളനത്തില്‍ ഇന്നുംചൂടറിയ ചര്‍ച്ചകള്‍ തുടരും. എം വി ഗോവിന്ദന്‍ ഇന്ന് ചര്‍ച്ചയ്ക്ക് മറുപടി പറയും. ‘മുഖ്യമന്ത്രി അവതരിപ്പിച്ച നയ രേഖയിലും ഇന്ന് കൂടുതല്‍ ചര്‍ച്ച നടക്കും.