കണ്ണൂരില്‍ സിപിഎം-ആർഎസ്എസ് സംഘർഷം; മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

Monday, March 25, 2024

 

കണ്ണൂർ: മട്ടന്നൂർ ഇടവേലിക്കലിൽ മൂന്ന് സിപിഎം പ്രവർത്തകരെ ആർഎസ്എസ് പ്രവർത്തകർ വെട്ടി പരുക്കേൽപ്പിച്ചു. സിപിഎം ഇടവേലിക്കൽ ബ്രാഞ്ച് അംഗം കുട്ടാപ്പി എന്ന ലതീഷ്, സുനോഭ്, ലിച്ചി എന്ന റിജിൽ എന്നിവർക്കാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ മൂവരെയും കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. ഇടവേലിക്കൽ വിഗ്നേശ്വര സൂപ്പർമാർക്കറ്റിന് എതിർവശമുള്ള ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ഇവരെ ആർഎസ്എസ് പ്രവർത്തകൻ വായാന്തോട് കൊക്കയിൽ സ്വദേശി സുജിലിന്‍റെ നേതൃത്വത്തിലെത്തിയ സംഘം വാളും മറ്റ് മാരകായുധങ്ങളുമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.