‘സഹകരണ മേഖലയില്‍ സിപിഎം കൊള്ള; ബിജെപിയെ നേരിടാന്‍ മതേതരസഖ്യം ഉയർന്നുവരണം’: കെ.സി വേണുഗോപാല്‍ എംപി

Sunday, July 31, 2022

 

ആലപ്പുഴ: 2024 ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ എതിരിടാൻ രാജ്യത്ത് ഒരു മതേതരസഖ്യം ഉയർന്നു വരേണ്ടതുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ഇതിന് പ്രതിപക്ഷ പാർട്ടികളുടെ ഐക്യം അനിവാര്യമാണെന്നും അതിനായി കോൺഗ്രസ് പ്രവർത്തിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനുമെതിരെ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ആഗസ്റ്റ് 5 ന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ.സി വേണുഗോപാൽ എംപി പറഞ്ഞു.

സഹകരണമേഖലയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് കെ.സി വേണുഗോപാൽ എംപി കുറ്റപ്പെടുത്തി. സഹകരണമേഖലയിൽ സിപിഎം കൊള്ളയാണ് നടക്കുന്നത്. പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ് ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.