പാടത്തിറക്കിയ കൊയ്ത്ത് യന്ത്രം തിരികെ എടുത്ത് കർഷകരോട് സിപിഎമ്മിന്‍റെ ക്രൂരത; മുട്ടാറിലെ കർഷകർ ദുരിതത്തില്‍

Jaihind News Bureau
Monday, April 13, 2020

പാടത്തിറക്കിയ കൊയ്ത്ത് യന്ത്രം തിരികെ എടുത്ത് മുട്ടാറിലെ കർഷകരോട് സിപിഎമ്മിന്‍റെ ക്രൂരത. കളക്ടറെ തെറ്റിദ്ധരിപ്പിച്ചാണ് കൊയ്ത്ത് യന്ത്രം തിരികെ എടുത്തത്. പൊള്ളയായ സർക്കാർ വാഗ്ദാനങ്ങളിലൂടെ ദുരിതത്തിലാകുന്നത് കർഷകരുടെ ജീവിതമാണ് .

മുട്ടാർ 22 മുക്കാൽ വണ്ടിനകം പാടത്തെ കർഷകരുടെ ജീവിതം വീണ്ടും ദുരിതലാണ്. കൊയ്ത്തു മെഷീൻ 10 ദിവസം മുമ്പേ കൊണ്ടുവന്നു 4 ഏക്കർ കൊയ്തതാണ്. എന്നാൽ മെഷീൻ താഴ്ന്നു പോകുന്നുവെന്ന് കളക്ടറെ തെറ്റിദ്ധരിപ്പിച്ചും മന്ത്രി ജി സുധാകരന്‍റെ ഓഫീസിൽ നിന്നു പറഞ്ഞിട്ടാണ് മെഷീൻ കൊണ്ടു പോകുന്നതെന്നും പറഞ്ഞു മെഷിൻ തിരികെ കൊണ്ടു പോയി. സാധാരണ ഗതിയിൽ ചെറിയ പാടത്തെ കൊയ്ത്തിന് എഗ്രിമെന്റ് വെയ്ക്കാറില്ല. എഗ്രിമെന്ററ് വെച്ചില്ല എന്ന കാരണമാണ് ഇപ്പോൾ കരാറുകാർ പറയുന്നത്.

ഇപ്പോൾ 130 ദിവസം കഴിഞ്ഞു പക്ഷേ കൊയ്ത്തു മെഷീൻ വരുമെന്നു പറയുന്നതല്ലാതെ ഇതുവരെയും വന്നിട്ടില്ല. ഒരു ദിവസം രണ്ടു മെഷീനിട്ട് കൊയ്തിരുന്നെങ്കിൽ കർഷകർക്ക് ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്നാണ് ആക്ഷേപം. മെഷീൻ കൊണ്ടുവന്ന ഏജന്റ് വിയ്യപുരം പാടത്ത് കൊണ്ടു പോകണം എന്നു പറഞ്ഞ് കൊണ്ടുപോയിട്ട് മെഷീൻ പൂവംപാടത്താണ് കൊണ്ടുപോയത് .

കർഷകർ പല ഓഫീസർമാരെ സമീപിക്കുമ്പോൾ ഉദ്യോഗസ്ഥർ ഇന്നു വരും നാളെ വരും എന്നു പറയുന്നതല്ലാതെ മെഷീന്‍ എത്തുന്നില്ല. ഓരോ ദിവസം താമസിയ്ക്കുംതോറും പലിശയ്ക്കു മേടിച്ച പൈസയ്ക്ക് കൃഷിയിറക്കിയ കർഷകർ ദുരിതത്തിലാവുകയാണ്. കടക്കെണിയിലായ ഇവരുടെ പാടത്തെ കൊയ്ത്തു മെഷീൻ ഇറക്കുന്നില്ലെങ്കിൽ 35 ഏക്കർ പാടത്തെ നെല്ലു നശിച്ച് ഈ കർഷകരുടെ ജീവിതം ഇനിയുമേറെ ദുരിതത്തിലാകും. ലക്ഷക്കണക്കിനു രൂപ ഇതോടെ കർഷകർക്ക് നഷ്ടമാകും. ഇതിന് ഉത്തരവാദികൾ സർക്കാർ മാത്രമാണെന്ന് കർഷകൻ പറയുന്നു. എത്രയും പെട്ടെന്നെ ഈ പ്രശ്നത്തിനെ പരിഹാരം കാണണമെന്നാണെ സർക്കാരിനോട് കർഷകർ ആവശ്യപ്പെടുന്നത്