സി.പി.എം വർഗ്ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു : ജി. ദേവരാജൻ

Jaihind News Bureau
Thursday, February 18, 2021

താല്ക്കാലിക പാർലമെൻ്ററി ലാഭത്തിനു വേണ്ടി കേരളാ സി പി എം അത്യന്തം അപകടകരമായ വർഗ്ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ.  പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ജില്ലയുടെ കിഴക്കൻ മണ്ഡലങ്ങളിൽ നൽകിയ സ്വീകരണ സമ്മേളനങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന മുരടിപ്പിൻ്റേയും അഴിമതിയുടേയും അനധികൃത നിയമനങ്ങളുടേയും അഞ്ചു വർഷമാണ് കടന്നു പോയത്. ഫ്ലാഗ്ഷിപ് പദ്ധതിയെന്ന നിലയിൽ ഒരു സംരംഭം പോലും തുടങ്ങാൻ കഴിയാത്ത സർക്കാരിനു നേതൃത്വം നൽകുന്ന പാർട്ടി, പരാജിതരായ ഭരണാധികാരികളുടെ അവസാനത്തെ ആയുധമായ വർഗ്ഗീയതയിൽ അഭയം തേടുകയാണ്. കേരള രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഈ വർഗ്ഗീയ രാഷ്ട്രീയം വഴിവെക്കും. ഐശ്വര്യ കേരള യാത്രയ്ക്ക് ലഭിക്കുന്ന വമ്പിച്ച ജനപിന്തുണയിൽ വിറളി പിടിച്ചാണ് കേരളാ സി പി എം ആക്ടിംഗ് സെക്രട്ടറി വിജയരാഘവൻ ഓരോ ദിവസവും വർഗ്ഗീയ വിഷപ്രചാരണം നടത്തുന്നതെന്നും ദേവരാജൻ അഭിപ്രായപ്പെട്ടു.