സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിന് കൊവിഡ്

Jaihind News Bureau
Monday, August 3, 2020

സിപിഎമ്മിന്‍റെ മുതിർന്ന നേതാവ് മുഹമ്മദ് സലീമിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗവും മുൻ ലോക്സഭാംഗമാണ്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തെ കൊൽക്കത്ത ഈസ്റ്റേൺ ബൈപ്പാസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ കുറച്ചു ദിവസമായി മുഹമ്മദ് സലീമിന് കടുത്ത പനിയും ശ്വാസ തടസവുമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബംഗാളില്‍ കൊവിഡ് ബാധിക്കുന്ന രണ്ടാമത്തെ സി.പി.ഐ.എം നേതാവാണ് മുഹമ്മദ് സലീം. നേരത്തെ മുതിര്‍ന്ന നേതാവ് ശ്യാമള്‍ ചക്രബര്‍ത്തിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈസ്റ്റേൺ ബൈപാസിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പ്രവേശിപ്പിച്ചിരുന്നു. നില വഷളായതോടെ ശ്യാമള്‍ ചക്രബര്‍ത്തിയെ വെന്‍റിലേറ്ററിലേക്ക് മാറ്റി.