അടിസ്ഥാന വോട്ടർമാരെ പാർട്ടിയില്‍ നിന്നകറ്റി : സിപിഎമ്മിനെതിരെ പാര്‍ട്ടി കോണ്‍ഗ്രസ് സംഘടന റിപ്പോര്‍ട്ട്

സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് എതിരെ  രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി കോണ്‍ഗ്രസ് സംഘടന റിപ്പോര്‍ട്ട്. പിന്തിരിപ്പന്‍ രീതികള്‍ പാര്‍ട്ടിയില്‍ പ്രകടമാക്കുന്നു. പ്രാദേശികമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. സമരങ്ങള്‍ പലപ്പോഴും സമുദായിക പ്രണീനത്തിന് വേണ്ടി ഒഴിവാക്കപ്പെട്ടു. ഇതിന് പിന്നില്‍ പാര്‍ലമെന്‍ററി സ്വപ്‌നങ്ങള്‍ കാണുന്നവരുടെ പ്രവര്‍ത്തനമാണ്. ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിയുടെ വോട്ട് നഷ്ടപ്പെടുന്നതിനും ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കും കാരണമായതായി റിപ്പോർട്ടില്‍ പറയുന്നു.

പശ്ചിമബംഗാളില്‍ പാര്‍ട്ടി വലിയ തകര്‍ച്ച   നേരിട്ടതിന് പിന്നാലെ പിഴവുകള്‍ കണ്ടെത്തനായിട്ടാണ്  പശ്ചിമബംഗാള്‍ കമ്മിറ്റിയെ നിയോഗിച്ചത്. തെലങ്കാനയില്‍ പിന്നാക്ക ജാതി വിഭാഗങ്ങളെ കൂട്ടിച്ചേര്‍ത്ത് പ്രവര്‍ത്തിക്കാനുള്ള നിര്‍ദേശം മാര്‍ക്‌സിസ്റ്റ് വിരുദ്ധ നിലപാടായി കണ്ട് പിബി തള്ളിയത് തിരച്ചടിയായി. ജാതിയെന്ന യഥാര്‍ത്ഥ്യത്തെ അംഗീകരിക്കാത്ത നടപടിയാണി പിബി യുടെ ഭാഗത്ത് നിന്നുണ്ടായതെന്നും റിപ്പോർട്ടില്‍ വിമർശനമുണ്ട്.

രണ്ടു വര്‍ഷം കൂടുമ്പോള്‍ പിബിയുടെ പ്രവര്‍ത്തനം വിലയിരുത്തണതമെന്നത്  നടപ്പാക്കാന്‍ സാധിക്കാത്തതും തിരിച്ചടിക്ക് കാരണമാണ്. കേന്ദ്ര സെക്രട്ടറിയേറ്റ് രൂപികരിക്കാത്തതും  പിഴവ് . സംഘടന വിലയിരുത്തല്‍ കൃത്യമായി നടക്കുന്നില്ലെന്നും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സംഘടന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

 

 

Comments (0)
Add Comment