കുടുംബശ്രീ ഫണ്ട് തിരിമറി : സിപിഎം പഞ്ചായത്ത് മെമ്പർ രാജിവെച്ചു

Jaihind Webdesk
Thursday, December 9, 2021

കണ്ണൂർ : കുടുംബശ്രീ ഫണ്ട് തിരിമറിയില്‍ കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ സിപിഎം മെമ്പർ കെടി രാജമണി സ്ഥാനം രാജിവെച്ചു.  7 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നായിരുന്നു രാജമണിക്കെതിരെ ഉയർന്ന പരാതി. തീരദേശ മേഖലയിൽ പിന്നോക്ക വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വായ്‌പ പദ്ധതിക്ക് അനുവദിച്ച തുകയാണ് മറ്റ് കുടുംബശ്രീ അംഗങ്ങൾ അറിയാതെ രാജാമണി കൈക്കലാക്കിയതായാണ് പരാതി .

ഏഴ് ലക്ഷം രൂപയുടെ വെട്ടിപ്പിനെ തുടർന്ന് കുടുംബശ്രീ അംഗങ്ങൾ പൊലീസില്‍ പരാതി നൽകിയിരുന്നു. കെടി രാജമണിയെ കഴിഞ്ഞ ദിവസം സി പി എമ്മിൽ നിന്ന് പുറത്താക്കിയതിന്  പിന്നാലെയാണ് രാജി.