പൊതു വഴിയിൽ മദ്യപിച്ച്  കലഹിച്ച സിപിഎം മുനിസിപ്പൽ കൗൺസിലർ അറസ്റ്റില്‍; ഒപ്പം എസ് എഫ് ഐ മുന്‍ ജില്ല സെക്രട്ടറിയും

Jaihind Webdesk
Wednesday, January 18, 2023

ആലപ്പുഴ: പൊതു വഴിയിൽ മദ്യപിച്ച്  കലഹിച്ച സിപിഎം മുനിസിപ്പൽ കൗൺസിലർ അറസ്റ്റില്‍. പത്തനംതിട്ട കൗൺസിലർ വി ആർ ജോൺസനാണ് അറസ്റ്റില്‍.   കൌണ്‍സിലര്‍ അടക്കം ഏഴ് പേരാണ് അറസ്റ്റിലായത്. എസ് എഫ് ഐ മുന്‍ ജില്ല സെക്രട്ടറി ശരത് ശശിധരൻ, സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവ ശങ്കർ, അർജുൻ മണി എന്നിവരാണ് ഒപ്പം അറസ്റ്റിലായത്.

എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയില്‍  കാർ നിർത്തി ഏഴംഗ സംഘം മദ്യപിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത നാട്ടുകാരുമായി മദ്യപ സംഘം വഴക്കുണ്ടായി. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തോടും ഏഴസംഘം  ആക്രമണം നടത്തി. സംഭവത്തില്‍  എടത്വ പൊലീസ് കേസെടുത്തു.