കെ.എന്‍. ബാലഗോപാലിന് ധനം, വീണാ ജോര്‍ജിന് ആരോഗ്യം ; മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണ

Jaihind Webdesk
Wednesday, May 19, 2021

തിരുവനന്തപുരം : ഇടതുസര്‍ക്കാരിലെ  സിപിഎം മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായി. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും. കെ.എന്‍. ബാലഗോപാലിന് ധനവകുപ്പ്, വീണാ ജോര്‍ജിന് ആരോഗ്യം, പി.രാജീവ് (വ്യവസായം), ആര്‍.ബിന്ദു (ഉന്നതവിദ്യാഭ്യാസം) എം.വി.ഗോവിന്ദന്‍ (തദ്ദേശവകുപ്പ്).വി.എൻ.വാസവൻ ( എക്സൈസ്) പി.എ.മുഹമ്മദ് റിയാസ് (യുവജനകാര്യം, സ്പോർട്സ്,) അഹമ്മദ് ദേവർകോവിൽ (തുറമുഖം, മ്യൂസിയം) വകുപ്പുകളും ലഭിക്കും.

മന്ത്രിമാരും വകുപ്പുകളും

പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, ആസൂത്രണം, മെട്രോ : പിണറായി വിജയൻ

ധനകാര്യം : കെ എൻ ബാലഗോപാൽ

വ്യവസായം : പി രാജീവ്

ആരോഗ്യം : വീണ ജോർജ്

തദ്ദേശസ്വയംഭരണം : എം വി ഗോവിന്ദൻ

ഉന്നത വിദ്യാഭ്യാസ വകുപ്പ്:  ആർ ബിന്ദു

ദേവസ്വം : കെ രാധാകൃഷ്ണൻ

പൊതുവിദ്യാഭ്യാസം : ശിവൻകുട്ടി

പൊതുമരാമത്ത്, ടൂറിസം : പി എ മുഹമ്മദ് റിയാസ്

എക്സൈസ്, തൊഴിൽ : വി എൻ വാസവൻ

വൈദ്യുതി : കെ കൃഷ്ണൻ കുട്ടി
ഗതാഗതം : ആന്റണി രാജു

തുറമുഖം : അഹമ്മദ് തേവർകോവിൽ

ഫിഷറീസ്, സാംസ്കാരികം : സജി ചെറിയാൻ

ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം : വി അബ്‌ദുൽ റഹ്മാൻ