സിപിഎം സഹകരണബാങ്ക് ഭരണത്തിന് മറ്റൊരു ഇരകൂടി. പത്തനംതിട്ട കോന്നിയില്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച നിക്ഷേപകന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ആണ് കോന്നി പയ്യനാമണ്‍ സ്വദേശി ആനന്ദന്‍ ഉള്ളത്. സിപിഎം ഭരിക്കുന്ന കോന്നി റീജിയണല്‍ സഹകരണ ബാങ്ക് 11 ലക്ഷം രൂപയാണ് ആനന്ദന് നല്‍കാനുള്ളത്. പണം കിട്ടാനുള്ള മറ്റ് നിക്ഷേപകരെ അണിനിരത്തി കോണ്‍ഗ്രസ് ഇന്ന് ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്നലെയായിരുന്നു സംഭവം നടന്നത്. നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് പിതാവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ആനന്ദന്റെ മകള്‍ ബിന്ദു പറഞ്ഞു. 11 ലക്ഷം രൂപ കോന്നി റീജിയണല്‍ സഹകരണ ബാങ്കില്‍ നിന്ന് ലഭിക്കാനുണ്ടെന്നും അവര്‍ പറഞ്ഞു. കോന്നി റീജിയണല്‍ സഹകരണ ബാങ്കിന് മുന്നില്‍ ആനന്ദന്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. അപ്പോഴൊന്നും അധികൃതര്‍ സമരത്തെ പരിഗണിച്ചിരുന്നില്ല.
അതേസമയം, കോന്നി സ്വദേശി ആനന്ദന്‍ ബാങ്കില്‍ വന്നിരുന്നതായി ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് അഞ്ജലി പറഞ്ഞു. പലിശ വാങ്ങി ആനന്ദന്‍ മടങ്ങിപ്പോയതായും നിക്ഷേപത്തെ കുറിച്ച് ബാങ്കില്‍ സംസാരമൊന്നും നടന്നിരുന്നില്ലെന്നും അഞ്ജലി പറഞ്ഞു. ആനന്ദന്‍ ഒറ്റയ്ക്കാണ് ബാങ്കിലെത്തിയത്. പത്ത് ലക്ഷം രൂപയോളം ആനന്ദന് നിക്ഷേപമുണ്ട്. എല്ലാ നിക്ഷേപകര്‍ക്കും കുറച്ച് തുകയാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. ബാങ്കിന് വായ്പാ തിരിച്ചടവ് ഇനത്തില്‍ പണം കുറേ ലഭിക്കാനുണ്ടെന്നും അഞ്ജലി വ്യക്തമാക്കി.