നിലമ്പൂരില്‍ സി.പി.എമ്മുകാരും യു.ഡി.എഫിന് വോട്ടു ചെയ്യുമെന്നും ആര്യാടന്‍ ഷൗക്കത്ത് വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ. സുധാകരന്‍ എം.പി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ മണ്ഡലത്തില്‍ തനിക്ക് 8000 വോട്ടിന്റെ ലീഡാണ് കിട്ടിയത്. അതിനേക്കാള്‍ കൂടുതല്‍ സി.പി.എമ്മുകാര്‍ നിലമ്പൂരില്‍ യു.ഡി.എഫിന് വോട്ടു ചെയ്യും. കുടുംബത്തിന് വേണ്ടി കേരളത്തെ കൊള്ളയടിക്കുന്ന ഭരണമാണ് പിണറായി വിജയന്‍ നടത്തുന്നത്. 9 വര്‍ഷത്തെ ജനദ്രോഹ ഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കും നിലമ്പൂരിലുണ്ടാവുക. നിലമ്പൂരില്‍ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ഭരണപരാജയവും ജനദ്രോഹ നയങ്ങളും തുറന്നു കാട്ടിയുളള പ്രചരണമാണ് യുഡിഎഫ് നടത്തുന്നത്. നിലമ്പൂരിലെ ജനങ്ങള്‍ സുസന്തോഷത്തെടെയാണ് ആര്യാടന്‍ ഷൗക്കത്തിനെ വരവേല്‍ക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ തന്നെ സ്ഥാനാര്‍ത്ഥിയും പ്രചരണങ്ങളും ശക്തമായിരുന്നു. ഇരു മുന്നണികളെക്കാളും ബഹുദൂരം മുന്നിലാണ് യുഡിഎഫ്.