
തിരുവനന്തപുരം വഞ്ചിയൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ സിപിഎം പ്രതിരോധത്തില്‍. സിപിഎം രക്തസാക്ഷിയായ വിഷ്ണുവിന്റെ സഹോദരന്‍ വിനോദ് ഉള്‍പ്പെടെ നിരവധി സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് രക്തസാക്ഷി വിനോദിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് തറവാട്ടിലേക്ക് എത്തിയത്.
കണ്ണൂരിന് പിന്നാലെ തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് വിവാദം സിപിഎമ്മിനെ പ്രതിരോധത്തിലും പ്രതിക്കൂട്ടിലും ആക്കുന്നതിനിടയിലാണ് വഞ്ചിയൂരിലെ രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ വിനോദും കുടുംബഗങ്ങളും ഉള്‍പ്പെടെയുള്ള നിരവധി സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് രക്തസാക്ഷി വിനോദിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് തറവാട്ടിലേക്ക് എത്തിയത്. ഷോളണിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇവരെ കോണ്‍ഗ്രസ് കുടുംബത്തിലേക്ക് സ്വീകരിച്ചു.
വഞ്ചിയൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറിയില്‍ തരം താഴ്ത്തല്‍ നടപടി നേരിട്ട മുന്‍ ലോക്കല്‍ സെക്രട്ടറിയെ, സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയതില്‍ പ്രതിഷേധിച്ചാണ് വിനോദും കുടുംബവും സിപിഎമ്മിനെതിരെ നിലപാട് സ്വീകരിച്ചത്. മഹത്തായ ഒരു പ്രസ്ഥാനത്തില്‍ എത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ഇവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
കണ്ണൂരിന് പുറമേ തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റിയവരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നത്. രക്തസാക്ഷി ഫണ്ട് പോലും തട്ടിയെടുക്കുന്ന സിപിഎമ്മിന്റെ ജീര്‍ണത തുറന്നുകാട്ടിയാണ് വഞ്ചിയൂരിലെ രക്തസാക്ഷി കുടുംബം സിപിഎം ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസ് തറവാട്ടിലേക്ക് എത്തിയത്.