ബംഗാളിലും സിപിഎമ്മിന് തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചത് ആകെ പോള്‍ ചെയ്തതിന്‍റെ 2.95 ശതമാനം വോട്ട് മാത്രം

Jaihind News Bureau
Saturday, November 30, 2019

കഴിഞ്ഞ 35 വർഷമായി സിപിഎം മാത്രം ഭരിച്ചിരുന്ന ബംഗാളിലും സിപിഎമ്മിന് തിരിച്ചടി. ബംഗാളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആകെ പോള്‍ ചെയ്തതിന്‍റെ 2.95 ശതമാനം വോട്ട് മാത്രമാണ് സിപിഎമ്മിന് ലഭിച്ചിട്ടുള്ളത്. ഇത് സിപിഎമ്മിന്‍റെ പരിതാപകരമായ അവസ്ഥയാണെന്ന് വ്യക്തമാണ്. ചുവന്ന കോട്ടയെന്ന് സിപിഎം കൊട്ടിഘോഷിച്ച ബംഗാളില്‍ നിന്നും സിപിഎം തൂത്തെറിയപ്പെടുന്ന അവസ്ഥയിലാണ്.

തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും കോണ്‍ഗ്രസിനും പിന്നിലായ സിപിഎമ്മിനും നോട്ടയ്ക്കും തമ്മില്‍ വളരെ ചെറിയ വ്യത്യാസം മാത്രമാണ് ഉള്ളത്. കഴിഞ്ഞു പോയ വര്‍ഷങ്ങളിലെ ദുരന്തഭരണത്തിന്‍റെ തിക്തഫലങ്ങള്‍ ഇന്നും പിന്തുടരുന്നുവെന്നും ബംഗാള്‍ ജനത ഒന്നും മറന്നിട്ടില്ലെന്നുമാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തൃപുരയ്ക്കൊപ്പം ബംഗാളിലും സിപിഎം ദയനീയ സ്ഥിതിയിലേയ്ക്കാണ് നീങ്ങുന്നതെന്നാണ് വോട്ടിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ആകെ പോള്‍ ചെയ്തതിന്‍റെ 2.95 ശതമാനം വോട്ട് മാത്രമാണ് സിപിഎമ്മിന് ലഭിച്ചിട്ടുള്ളത്. ഇത് സിപിഎമ്മിന്‍റെ പരിതാപകരമായ അവസ്ഥയാണെന്ന് വ്യക്തമാണ്. ചുവന്ന കോട്ടയെന്ന് സിപിഎം കൊട്ടിഘോഷിച്ച ബംഗാളില്‍ നിന്നും സിപിഎം തൂത്തെറിയപ്പെടുന്ന അവസ്ഥയിലാണ്.

ചുവന്ന കോട്ടയെന്ന് ഒരു കാലത്ത് സിപിഎം ഊറ്റംകൊണ്ടിരുന്ന ബംഗാളില്‍ പാർട്ടിയുടെ വോട്ട് വിഹിതം സ്വതന്ത്രന്മാര്‍ക്കൊപ്പമായി ചുരുങ്ങിയത് ബംഗാള്‍ ജനത ഈ പാര്‍ട്ടിയെ അകറ്റി നിർത്തിയിരിക്കുന്നു എന്നതിന്‍റെ തെളിവാണ്. നിലവിലെ സാഹചര്യത്തില്‍ ബംഗാളും തൃപുരയും സിപിഎമ്മിന് ബാലികേറാമലയാകും. മധ്യനിരയിലുള്ള നേതാക്കളും പ്രവർത്തകരും ഇതിനോടകം തന്നെ ബിജെപിയിലേയ്ക്ക് ചേക്കേറിയതോടെ ചെങ്കൊടി കാവിയാകുന്ന അവസ്ഥയാണ് ബംഗാളില്‍ ഉള്ളത്. ഈ അവസ്ഥയില്‍ മുന്നോട്ട് പോയാല്‍ കേരളത്തില്‍ മാത്രം പ്രവർത്തിക്കുന്ന ഒരു പ്രതിഭാസമായി സിപിഎം മാറും.

ബംഗാളില്‍ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുന്ന പാര്‍ട്ടിയായി സിപിഎം മാറുമ്പോള്‍ ദേശീയ പാര്‍ട്ടി എന്ന അവകാശവാദം പോലും ചോദ്യം ചെയ്യപ്പെടുകയാണ്. കോണ്‍ഗ്രസ് പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഇതിലും ദയനീയമാകുമായിരുന്നു സിപിഎമ്മിന്‍റെ ബംഗാളിലെ അവസ്ഥ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഎം കേരളത്തില്‍ മാത്രം ഒതുങ്ങുന്ന ഒരു പ്രസ്ഥാനമായി മാറുകയാണ്.