പ്രായപൂര്‍ത്തിയാകാത്ത 7 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; സിപിഎം പ്രാദേശിക നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

Jaihind Webdesk
Friday, March 4, 2022

 

കാസർഗോഡ്: ബേക്കൽ സ്റ്റേഷൻ പരിധിയിൽ എഴ് പോക്സോ കേസുകളിൽ പ്രതിയായ സിപിഎം പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. സിപിഎം പാർട്ടി ഗ്രാമമായ പെരിയ ഏച്ചിലടക്കത്തെ മണിയാണ് അറസ്റ്റിലായത്.

ബേക്കൽ സ്റ്റേഷൻ പരിധിയിലെ ഒരു സർക്കാർ വിദ്യാലയത്തിലെ പ്രായപൂർത്തിയാകാത്ത 7 വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ പ്രകാരം പോലീസ് കേസെടുത്തു. സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് വിദ്യാർത്ഥിനികളെ ആറാം തരം മുതൽ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നതായി വ്യക്തമാക്കിയത്. ഇതേ തുടർന്ന് ബേക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പാർട്ടി ഗ്രാമത്തിൽ നടന്ന പീഡനം പ്രവർത്തകര്‍ക്കിടയിലും ചർച്ചയായിട്ടുണ്ട്.