തട്ടിപ്പുകാർക്ക് കൂട്ട് മുഖ്യമന്ത്രി മുതല്‍ സ്പീക്കർ വരെ ; 500 കോടിയുടെ ഗുഡ്‌വിൻ ജ്വല്ലറി തട്ടിപ്പ് കേസിലെ പ്രതികളുമായി സി.പി.എം നേതാക്കൾക്ക് അടുത്ത ബന്ധം | JAIHIND EXCLUSIVE

Jaihind News Bureau
Sunday, August 2, 2020

500 കോടിയുടെ ഗുഡ്‌വിൻ ജ്വല്ലറി തട്ടിപ്പ് കേസിലെ പ്രതികളുമായി സി.പി.എം നേതാക്കൾക്കുള്ളത് അടുത്ത ബന്ധം. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ.പി ജയരാജൻ, ഇളമരം കരീം എം.പി, എന്നിവർക്ക് ഗുഡ്‌വിൻ ജ്വല്ലറി ഉടമകളുമായുള്ള അടുത്ത ബന്ധത്തിന്‍റെ വിവരങ്ങളാണ് ജയ്ഹിന്ദ് ന്യൂസ് പുറത്ത് വിട്ടത്. ആധികാരിക രേഖകളുടെ അടിസ്ഥാനത്തിലാണ് സി.പി.എം നേതാക്കള്‍ക്ക് തട്ടിപ്പുകാരുമായുള്ള വഴിവിട്ട ബന്ധത്തിന്‍റെ തെളിവുകള്‍ പുറത്തുവിട്ടത്.

1. പി ശ്രീരാമകൃഷ്ണന്‍ (സ്പീക്കര്‍)

 

 

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌നാ സുരേഷുമായി അടുത്ത ബന്ധം. ഒന്നാം പ്രതി സന്ദീപ് നായരുടെ നെടുമങ്ങാടുള്ള കാര്‍ വാഷിംഗ് ഷോപ്പിന്‍റെ ഉദ്ഘാടനത്തിന് പോയി. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങളില്‍ സ്പീക്കറും സ്വപ്‌നാ സുരേഷും തമ്മില്‍ അടുത്ത് ഇടപഴകുതിന്‍റെ ദൃശ്യങ്ങളുമുണ്ടായി. ഈ ദൃശ്യങ്ങളും വാര്‍ത്തകളും പുറത്തുവെങ്കിലും ന്യായീകരണവുമായി സ്പീക്കര്‍ രംഗത്തെത്തി. ഡിപ്ലോമാറ്റിക് സ്ത്രീയെന്ന നിലയിലുള്ള അടുപ്പം മാത്രമാണ് സ്വപ്‌നാ സുരേഷുമായുള്ളതൊയിരുന്നു സ്പീക്കറുടെ ന്യായീകരണം. എന്നാല്‍ സ്പീക്കറും സ്വപ്‌നാ സുരേഷും തമ്മിലുള്ള അടുപ്പം പ്രകടമാക്കുന്നതാണ് അന്ന് പുറത്തുവന്ന ദൃശ്യങ്ങള്‍.

എന്നാല്‍ സ്പീക്കറുടെ മറ്റൊരു ചിത്രമാണ് ജയ്ഹിന്ദ് ടി.വി ഇന്ന് പുറത്തുവിടുന്നത്. മഹാരാഷ്ട്രയിലെ മുംബൈയില്‍ കോടികളുടെ ഗുഡ്‌വിന്‍ ജ്വല്ലറി തട്ടിപ്പില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സുനില്‍ കുമാര്‍, സുധീര്‍ കുമാര്‍ എന്നിവരുമായുള്ള സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ ബന്ധം വ്യക്തമാക്കുതാണ് ഈ ഫോട്ടോകള്‍. ഇവര്‍ സംഘടിപ്പിച്ച നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുതിന് അടക്കം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നിരവധി തവണ മുംബൈയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇവരുമൊന്നിച്ച് ശ്രീരാമകൃഷ്ണന്‍ വിദേശ സന്ദര്‍ശനവും നടത്തി. സംസ്ഥാന സര്‍ക്കാര്‍ യു.എ.ഇയില്‍ സംഘടിപ്പിച്ച നിക്ഷേപ സംഗമത്തിലും സുനില്‍ കുമാറും സുധീര്‍ കുമാറും പങ്കെടുത്തു. അന്ന് മഹാരാഷ്ട്രയിലും കേരളത്തിലും മാത്രം ബിസിനിസ് ഉണ്ടായിരുന്ന ഇവര്‍ കേരളത്തിലേക്ക് പ്രവാസികളുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ സംഘടിപ്പിച്ച സംഗമത്തില്‍ എങ്ങനെ, ആര് ക്ഷണിച്ചു എന്നത് ദുരൂഹമാണ്.

അറസ്റ്റിലാകുന്നതിന് കേവലം രണ്ടാഴ്ച മുമ്പ് ഇവര്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി തിരുവനന്തപുരത്ത് നാല് ദിവസങ്ങളിലായി കൂടിക്കാഴ്ച നടത്തി. 2019 ഒക്ടോബര്‍ 1 ന് ഇവര്‍ തിരുവനന്തപുരത്ത് ഗുഡ്‌വിന്‍ ഗ്രൂപ്പിന്‍റെ വുഡന്‍ ഹോംസ്, ഫ്‌ളൈറ്റ് റെസ്റ്റോറന്‍റ് പദ്ധതികളുടെ ഉദ്ഘാടനം സംഘടിപ്പിച്ചു. ഈ പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ സ്പീക്കര്‍ക്ക് വലിയ പ്രധാന്യം നല്‍കി, പദ്ധതികളുടെ ഉദ്ഘാടനം സ്പീക്കര്‍ നിര്‍വ്വഹിക്കുമെന്നാണ് അറിയിച്ചത്. ഈ പരിപാടിയില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന എം.സി മൊയ്തീന്‍ എന്നീ സി.പി.എം മന്ത്രിമാരും പങ്കെടുത്തു.

സംസ്ഥാനത്തെ ഭരണകക്ഷി ഇതര എം.എല്‍.എമാരായ വി.എസ് ശിവകുമാറിനേയും, ബി.ജെ.പി എം.എല്‍.എ ആയ ഒ രാജഗോപാലിനേയും ഈ ഉദ്ഘാടനത്തിലേക്ക് ക്ഷണിച്ചിരുന്നു. വി.എസ് ശിവകുമാറുമായി ജയ്ഹിന്ദ് ടി.വി ബന്ധപ്പെട്ട് എങ്ങനെ ഈ പരിപാടിയില്‍ പങ്കെടുത്തു എന്ന് തിരക്കിയപ്പോള്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചത് പ്രകാരമാണ് പരിപാടിയില്‍ പങ്കെടുത്തതെന്നായിരുന്നു വി.എസ് ശിവകുമാറിന്‍റെ മറുപടി.

തിരുവനന്തപുരത്ത് ഇവര്‍ ആരംഭിച്ച റിയല്‍ എസ്റ്റേറ്റ് സംരഭത്തിന്‍റെ ഉദ്ഘാടകനും ശ്രീരാമകൃഷ്ണനായിരുന്നു. വളരെ അടുപ്പമാണ് ശ്രീരാമകൃഷ്ണനും ഗുഡ്‌വിന്‍ സഹോദരങ്ങളുമായുള്ളത്. നിരവധി തവണ ഇവരുടെ തൃശൂരിലേയും മുംബൈയിലേയും അടക്കമുള്ള വസതികള്‍ സ്പീക്കര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ശ്രീരാമകൃഷ്ണനുമൊന്നിച്ചുള്ള ഒന്നിലേറെ ചിത്രങ്ങളാണ് ജയ്ഹിന്ദ് ഇപ്പോള്‍ പുറത്ത് വിടുന്നത്.

 

 

 

2. കടകംപള്ളി സുരേന്ദ്രന്‍

 

2. കടകംപള്ളി സുരേന്ദ്രന്‍ (ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി)

സ്വര്‍ണ്ണക്കടത്തിലെ പ്രധാനപ്രതി സ്വപ്‌നാ സുരേഷുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സി.പി.എം മന്ത്രിമാരില്‍ ഒരാളാണ് കടകംപള്ളി സുരേന്ദ്രന്‍. സ്വപ്‌നാ സുരേഷിന്‍റെ വസതിയില്‍ നിരവധി തവണ കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് സ്വപ്‌നാ സുരേഷിന്‍റെ ബന്ധു തന്നെ ജയ്ഹിന്ദ് ടി.വിയോട് വെളിപ്പെടുത്തിയിരുന്നു. ഓരോ തവണ വീട്ടില്‍ വന്നുപോകുമ്പോഴും വലിയ പായ്ക്കറ്റുകള്‍ വണ്ടിയില്‍ കൊണ്ടുപോകാറുണ്ടെും ഈ ബന്ധു തന്നെ ജയ്ഹിന്ദ് ടി.വിയോട് പറഞ്ഞു. സ്വര്‍ണ്ണക്കടത്തിന് തിരുവനന്തപുരത്ത് ഏതാനും മാസം മുമ്പ് അറസ്റ്റിലായ ഒരു അഭിഭാഷകനുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന് അടുത്ത ബന്ധം ഉണ്ടെന്ന വാര്‍ത്തകളും നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ജയ്ഹിന്ദ് ടി.വി കടകംപള്ളി സുരേന്ദ്രന്‍റെ മറ്റൊരു മാഫിയാ ബന്ധം കൂടി പുറത്തുവിടുന്നത്. ഗുഡ്‌വിന്‍ ജ്വല്ലറി ഉടമകളുമായി കടകംപള്ളി സുരേന്ദ്രന് വലിയ അടുപ്പമാണ്. ഇവരും ഒന്നിച്ചുള്ള ഒന്നിലേറെ സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ജയ്ഹിന്ദ് ടി.വി പുറത്തുവിടുന്നു.

വെറും ചിത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ഇരുവരും തമ്മിലുള്ള ബന്ധം. തന്‍റെ വകുപ്പിന് കീഴിലില്‍ വരുന്ന രണ്ട് ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള കോടികളുടെ കരാര്‍ കടകംപള്ളി സുരേന്ദ്രന്‍ ഇവര്‍ക്ക് തരപ്പെടുത്തി നല്‍കി. ഗുരുവായൂര്‍, ശബരിമല ക്ഷേത്രത്തിലെ സെക്യൂരിറ്റി നിരീക്ഷണത്തിന്‍റെ കരാറാണ് ഗുഡ് വിന്‍ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഗുഡ് വിന്‍ സെക്യൂരിറ്റി സിസ്റ്റംസ് എന്ന കമ്പനിക്ക് തരപ്പെടുത്തി നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ സുരക്ഷാ നിരീക്ഷണമുള്ള ക്ഷേത്രങ്ങളിലെ കാരാറും ഇവര്‍ക്ക് തരപ്പെടുത്തി നടത്താന്‍ ശ്രമം നടന്നു. ഇതിനിടയിലാണ് മുംബൈയില്‍ ഗുഡ്‌വിന്‍ സഹോദരങ്ങള്‍ പിടിക്കപ്പെട്ടത്. ഇതോടെ വിവാദത്തില്‍ നിന്നും തലയൂരാനായി ശ്രമം. തുടർന്ന് ഗുരുവായൂര്‍ ദേവസം ബോര്‍ഡിലെ സുരക്ഷാ നിരീക്ഷണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ഏല്‍പ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മാഫിയാ ബന്ധത്തിന്‍റെയും അഴിമതിയുടേയും ഞെട്ടിപ്പിക്കുന്ന ഇടപെടലുകളിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ജയ്ഹിന്ദ് ടി.വി പുറത്തുവിടുന്ന ഈ ഫോട്ടോകള്‍.

 

 

3. ഇ.പി.ജയരാജന്‍ (വ്യവസായ മന്ത്രി)

 

ഗുഡ്‌വിന്‍ സഹോദരങ്ങളുടെ ഒട്ടുമിക്ക പരിപാടികളിലേയും സാന്നിധ്യമാണ് ഇ.പി ജയരാജന്‍. ഇവരും ഇ.പി ജയരാജനും തമ്മിലുള്ള ബന്ധത്തിന് ഏറെ വര്‍ഷത്തെ പഴക്കമുണ്ട്. ജയ്ഹിന്ദ് ടി.വി പുറത്തുവിടുന്ന ഫോട്ടോകള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. ഗുഡ്‌വിന്‍ ഗ്രൂപ്പ് ആരംഭിച്ച ഗുഡ്‌വിന്‍ സെക്യൂരിറ്റീസ് ലിമിറ്റഡിന്‍റെ ഉദ്ഘടാനം നിര്‍വ്വഹിച്ചത് ഇ.പി ജയരാജനായിരുന്നു. ഈ കമ്പനിക്കാണ് പിന്നീട് കടകം പള്ളിയുടെ വകുപ്പിന് കീഴിലുള്ള രണ്ട് ദേവസ്വം ബോര്‍ഡുകളിലെ സെക്യൂരിറ്റി സംവിധാനങ്ങളുടെ കരാര്‍ നല്‍കിയത്. ഇ.പി ജയരാജന്‍റെ മകനും ഗുഡ്‌വിന്‍ സഹോദരങ്ങളുമായി ബിസിനസ് പങ്കാളിത്തമുണ്ടെന്നാണ് മുംബൈ മലയാളികള്‍ക്കിടയിലെ സംസാരം.

ഗുഡ്‌വിന്‍ സഹോദരങ്ങള്‍ ഏറെക്കാലം ജോലി നോക്കിയത് കോയമ്പത്തൂരിലായിരുന്നു. അവിടെ സ്വര്‍ണ്ണപ്പണിയായിരുന്നു ഇരുവര്‍ക്കും. ഇ.പി ജയരാജനും കോയമ്പത്തൂരുമായുള്ള ബന്ധം എല്ലാവര്‍ക്കും അറിയുന്നതാണ്. ഗുഡ്‌വിന്‍ സഹോദരങ്ങളുടെ മുംബൈയിലേക്കുള്ള പറിച്ചു നടലും ജയരാജനുമായുള്ള അടുപ്പവുമെല്ലാം ദുരൂഹമായി തുടരുന്നു.

 

 

 

4. എളമരം കരീം (രാജ്യസഭാ അംഗം)

 

 

സി.പി.എം നേതാക്കളില്‍ ഏറ്റവും അടുപ്പം നിലവില്‍ രാജ്യസഭാ എം.പിയായ എളമരം കരീമുമായാണെന്ന് മുംബൈ നിവാസികള്‍ പറയുന്നു. എളമരം കരീം വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ മുംബൈയിലെ കേരള സര്‍ക്കാരിന്‍റെ കീഴിലുള്ള കൈരളി കരകൗശല ഷോറും സൊമാനി ഗ്രൂപ്പിന് മറിച്ച് വിറ്റത് അടക്കമുള്ള നിരവധി ദുരൂഹ ഇടപാടുകള്‍ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് നടത്തിയിട്ടുണ്ട്. മുംബൈയിലെ ഗുഡ്‌വിന്‍ സഹോദരങ്ങളുടെ വളര്‍ച്ചയും ഏതാണ്ട് ഇതേ കാലയളവിലാണ്. മുംബൈയിലെ ഗുഡ്‌വിന്‍ സഹോദരങ്ങളുടെ വസതിയിലും സ്ഥാപനങ്ങളിലും എളമരം കരീം നിത്യ സന്ദര്‍ശകനായിരുന്നു. ഇതിന്‍റെ ഫോട്ടോകളാണ് ജയ്ഹിന്ദ് ടി.വി ഇപ്പോള്‍ പുറത്തുവിടുന്നത്. ഗുഡ്‌വിന്‍ സഹോദരങ്ങള്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ നടത്തിയ മീറ്റിംഗുകളിലും എളമരം കരീം പങ്കെടുത്തതായി വാര്‍ത്തകളുണ്ട്.

 

 

5. പിണറായി വിജയന്‍ (മുഖ്യമന്ത്രി)

 

 

മുഖ്യമന്ത്രി പിണറായി വിജയനുമായും ഗുഡ്‌വിന്‍ സഹോദരങ്ങള്‍ക്ക് അടുത്ത ബന്ധമാണുള്ളത്. ഇത് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ മുതലുള്ളതാണ്. പാര്‍ട്ടി ഓഫീസിലെത്തിയാണ് ഇരുവരും പിണറായി വിജയനെ സന്ദര്‍ശിച്ചത്. പാര്‍ട്ടി ചാനലുമായും ഇവർക്ക് അടുപ്പമുണ്ട്. പാര്‍ട്ടി ചാനലിന്‍റെ മുംബൈയിലെ പ്രധാന പ്രമോട്ടര്‍മാരിലൊരാളും ഗുഡ്‌വിന്‍ സഹോദരങ്ങളായിരുന്നു. നിക്ഷേപകരുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതില്‍ ഇതും അവര്‍ക്ക് സഹായകമായി.

ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് സുധീഷ് കുമാർ. സ്വന്തം ഭാര്യയെ ഭാര്യാപിതാവിന്‍റെയും സഹോദരന്‍റെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാളാണ് സുധീഷ് കുമാര്‍. ഭാര്യയുമായി ഏറെ നാളായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് പരിഹരിക്കാനായി ഭാര്യയുടെ അച്ഛനും സഹോദരനും മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇവരുടെ കഴുത്തിലും മുഖത്തും ഗുരുതരമായ മുറിവുകളുണ്ടായി. ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനം, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളുമായാണ് സംസ്ഥാനത്തെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇത്രയധികം അടുപ്പം കാണിച്ചത്.