വാക്‌സിന്‍ വിതരണത്തെച്ചൊല്ലി തർക്കം ; ഡോക്ടര്‍ക്ക് സിപിഎം നേതാക്കളുടെ മർദ്ദനം, കേസ്

Jaihind Webdesk
Sunday, July 25, 2021

ആലപ്പുഴ : നെടുമുടിയില്‍ വാക്‌സിന്‍ വിതരണത്തിനിടെ ഡോക്ടര്‍ക്ക് മര്‍ദ്ദനം. കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ശരത് ചന്ദ്രബോസിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രാദേശിക സിപിഎം നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ്, സിപിഎം ലോക്കല്‍ സെക്രട്ടറി രഘുവരന്‍, വിശാഖ് വിജയ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.