പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ ഉദ്യോഗസ്ഥർക്കൊപ്പം സിപിഎം നേതാക്കളും : സംഘത്തെ നാട്ടുകാർ തടഞ്ഞു

Jaihind Webdesk
Monday, March 29, 2021

തിരുവനന്തപുരം: പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ നെയ്യാറ്റിന്‍കരയില്‍ നാട്ടുകാര്‍ തടഞ്ഞു.  നെയ്യാറ്റിന്‍കര മണ്ഡലത്തിലെ അതിയന്നൂര്‍ പഞ്ചായത്തിലെ ആറാം ബൂത്തിലെത്തിയ ഉദ്യോഗസ്ഥരെയാണ് സിപിഎം പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു എന്നാരോപിച്ച് നാട്ടുകാര്‍ തടഞ്ഞത്.

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി,  ലോക്കല്‍ സെക്രട്ടറി  തുടങ്ങിയ നേതാക്കളെയും  കൂട്ടിയാണ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യിക്കാന്‍ എത്തിയത് എന്നതാണ് ആരോപണം. സി പി എം പതാക പതിച്ച വാഹനം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സഞ്ചരിച്ചതായും ആരോപണമുണ്ട്. ഉദ്യോഗസ്ഥരെ തടഞ്ഞത് നേരിയ വാക്കേറ്റത്തില്‍ കലാശിച്ചു.