അക്രമം അഴിച്ചുവിട്ട് സിപിഎം നേതാവ് ; ഗൃഹനാഥനെ വെട്ടി, മതില്‍ പൊളിച്ചു; നോക്കുകുത്തിയായി പൊലീസ്

Jaihind Webdesk
Monday, August 9, 2021

 

പത്തനംതിട്ട : സിപിഎം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ അക്രമം. തിരുവല്ല കുറ്റൂർ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി സഞ്ജുവും സംഘവും ജെസിബി ഉപയോഗിച്ച് സ്വകാര്യ വ്യക്തിയുടെ മതിൽ പൊളിച്ചു. തെങ്ങേലി പുതിരിക്കാട്ട് വീട്ടിൽ രമണനെ (71) അർധരാത്രി വെട്ടിപ്പരിക്കേൽപ്പിച്ചു.

വഴി തർക്കത്തെ തുടർന്നായിരുന്നു സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ അക്രമം. പൊലീസ് നോക്കി നിൽക്കെയാണ് ജെസിബി ഉപയോഗിച്ച് മതില്‍ പൊളിച്ചുമാറ്റിയത്. വടിവാളും മാരകായുധങ്ങളുമായെത്തിയ സംഘം ഗൃഹനാഥനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പൊലീസിന്‍റെ സാന്നിധ്യത്തിൽ വധഭീഷണി മുഴക്കി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം മടങ്ങിയത്.