‘കൈ വെട്ടും’; വനം വകുപ്പ് ഉദ്യോഗസ്ഥർക്ക്സിപിഎം ഭീഷണി; പരാതിയില്‍ കേസെടുക്കാതെ പോലീസ്

Jaihind Webdesk
Friday, June 7, 2024

 

പത്തനംതിട്ട: വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ കൈ വെട്ടുമെന്ന് സിപിഎം നേതാവിന്‍റെ ഭീഷണി. പത്തനംതിട്ട തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദാണ് ഭീഷണി മുഴക്കിയത്. അടവി കുട്ടസവാരി കേന്ദ്രത്തിന് സമീപംഅനധികൃതമായി സ്ഥാപിച്ച കൊടികൾ വനം വകുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തതിൽ സിപിഎം നടത്തിയ പ്രതിഷേധത്തിനിടെയാണ് ഭീഷണി.

വനമേഖലയിൽ കൊടികൾ സ്ഥാപിക്കുന്നതിൽ നിയന്ത്രണങ്ങൾ ഉണ്ടെന്നിരിക്കെ സിപിഎം വീണ്ടും ഇവിടെ കൊടികൾ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം വനപാലകരെ സിപിഎം നേതാവിന്‍റെ നേതൃത്വത്തിൽ ആക്രമിച്ചിരുന്നു. മരം മുറിച്ചത് പരിശോധിക്കുവാൻ എത്തിയ വനപാലക സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. ഒരു വനിതാ ഉദ്യോഗസ്ഥയ്ക്ക് ഉൾപ്പെടെയാണ് പരിക്കേറ്റത്. ആക്രമണദൃശ്യങ്ങൾ ഉൾപ്പെടെ ചിറ്റാർ പോലീസിൽ വനപാലകർ പരാതി നൽകിയിട്ടും കേസെടുത്തിരുന്നില്ല. രാഷ്ട്രീയ ഇടപെടലാണ് കേസെടുക്കാത്തതിന് പിന്നിൽ എന്നാണ് ആക്ഷേപം. സിപിഎം ഭീഷണിയിൽ പ്രദേശത്ത് ജോലി ചെയ്യാനാവാത്ത സ്ഥിതിയാണെന്ന് ഉയർന്ന ഉദ്യോഗസ്ഥരും പറയുന്നു.